ബാങ്ക് തട്ടിപ്പ്: െഎ.സി.െഎ.സി.െഎ, ആക്സിസ് ബാങ്ക് സി.ഇ.ഒമാർക്ക് സമൻസ്
text_fieldsന്യൂഡൽഹി: ബാങ്ക് തട്ടിപ്പ് കേസിൽ െഎ.സി.െഎ.സി.െഎ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ ചന്ദ കൊച്ചാറിനും ആക്സിസ് ബാങ്ക് സി.ഇ.ഒ ശിഖ ശർമക്കും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഒാഫീസിെൻറ(എസ്.എഫ്.െഎ.ഒ) സമൻസ്. എസ്.എഫ്.െഎ.ഒയുടെ മുംബൈ ഒാഫീസിൽ ഹാജരാകണെമന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
െഎ.സി.െഎ.സി.െഎ ബാങ്കിെൻറ നേതൃത്വത്തിലുള്ള 31 ബാങ്കുകളുടെ കൺസോർട്യം മെഹുൽ ചോക്സിയുടെ ഗീതാഞ്ജലി ഗ്രൂപ്പിന് പ്രവർത്തന മൂലധനത്തിനായി 3280 കോടി രൂപ വായ്പ അനുവദിച്ചിരുന്നു. െഎ.സി.െഎ.സി.െഎ മാത്രം 405 കോടി രൂപയാണ് വായ്പ നൽകിയത്. ഇൗ കേസിൽ വ്യക്തത തേടിയാണ് ബാങ്കുകളുടെ മുതിർന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതെന്നും കേസിൽ ഇവർ പ്രതികളല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
അതിനിെട, ഗീതാഞ്ജലി ഗ്രൂപ്പിെൻറ ബാങ്കിങ് ഒാപ്പറേഷൻസ് വൈസ് പ്രസിഡൻറ് വിപുൽ ചിതാലിയയെ മുംബൈ എയർപോർട്ടിൽ നിന്ന് സി.ബി.െഎ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. വിപുലിനെ സി.ബി.െഎ ബന്ദ്ര-കുർല ഒാഫീസിെലത്തിച്ച് ചോദ്യം ചെയ്യുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.