ക്രമക്കേടുമൂലം 21 ബാങ്കുകളുടെ നഷ്ടം 25,775 കോടി
text_fieldsന്യൂഡൽഹി: വിവിധ ക്രമക്കേടുകൾമൂലം 21 പൊതുമേഖല സ്ഥാപനങ്ങൾക്ക് കഴിഞ്ഞ സാമ്പത്തിക വർഷം 25,775 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് വിവരാവകാശ രേഖ. വജ്രരാജാവ് നീരവ് മോദിയുടെ തട്ടിപ്പിന് വിധേയമായ പഞ്ചാബ് നാഷനൽ ബാങ്കിനാണ് വിവിധ ക്രമക്കേടുകൾമൂലം ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്-6,461 കോടി രൂപ.
ചന്ദ്രശേഖർ ഗൗഡ് എന്നയാൾ റിസർവ് ബാങ്കിന് നൽകിയ വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിലാണ് ഇൗ വിവരം വെളിപ്പെടുത്തിയത്. എത്ര ക്രമക്കേടുകൾ എന്ന് വിശദീകരിച്ചിട്ടില്ല. എസ്.ബി.െഎക്ക് 2,391 കോടി രൂപയുടെ നഷ്ടമുണ്ടായി. ബാങ്ക് ഒാഫ് ഇന്ത്യ 2,225 കോടി, ബാങ്ക് ഒാഫ് ബറോഡ 1,928 കോടി, അലഹബാദ് ബാങ്ക് 1,520 കോടി, ആന്ധ്ര ബാങ്ക് 1,303 കോടി, യൂക്കോ ബാങ്ക് 1,225 കോടി എന്നിങ്ങനെയും നഷ്ടമുണ്ടായി.
മറ്റു ബാങ്കുകളുടെ നഷ്ടം: െഎ.ഡി.ബി.െഎ ബാങ്ക്-1,096 കോടി, സെൻട്രൽ ബാങ്ക് ഒാഫ് ഇന്ത്യ-1,084 കോടി, ബാങ്ക് ഒാഫ് മഹാരാഷ്ട്ര-1,029 കോടി, ഇന്ത്യൻ ഒാവർസീസ് ബാങ്ക്-1,015 കോടി, കോർപറേഷൻ ബാങ്ക് -971 കോടി, യുനൈറ്റഡ് ബാങ്ക് ഒാഫ് ഇന്ത്യ -880 കോടി, ഒാറിയൻറൽ ബാങ്ക് ഒാഫ് കോമേഴ്സ് -650 കോടി, സിൻഡിക്കേറ്റ് ബാങ്ക് -455 കോടി കാനറ ബാങ്ക് -190 കോടി, പഞ്ചാബ് സിന്ധ് ബാങ്ക് -90 കോടി, ദേന ബാങ്ക് -89 കോടി, വിജയ ബാങ്ക് -28 കോടി, ഇന്ത്യൻ ബാങ്ക് -24 കോടി.
ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള ക്രമക്കേടുകളുടെ മൊത്ത കണക്കാണിത്. പൊതുമേഖല ബാങ്കുകളിലെ ക്രമക്കേടുകൾ ആവർത്തിക്കപ്പെടുന്നത് ഉത്കണ്ഠ ഉളവാക്കുന്ന വിഷയമാണെന്ന് ധനകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നഷ്ടം പെരുകുന്നത് പുതിയ വായ്പകൾ കൊടുക്കുന്നതിനെയും ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.