3000 കോടിയുടെ വായ്പ തട്ടിപ്പ്: ബാങ്ക് ഒാഫ് മഹാരാഷ്ട്ര ചെയർമാൻ അറസ്റ്റിൽ
text_fieldsമുംബൈ: 3000 കോടി രൂപയുടെ വായ്പ തട്ടിപ്പ് കേസിൽ ബാങ്ക് ഒാഫ് മഹാരാഷ്ട്രയുടെ ചെയർമാൻ അടക്കം മൂന്ന് ഉന്നത ഉദ്യോഗസ്ഥരും മുൻ ചെയർമാനും അറസ്റ്റിൽ.
പുണെയിൽനിന്ന് ബാങ്ക് ചെയർമാനും മാനേജിങ് ഡയറക്ടറുമായ രവീന്ദ്ര മറാത്തെ, അഹ്മദാബാദിൽനിന്ന് എക്സിക്യൂട്ടിവ് ഡയറക്ടർ രാജേന്ദ്ര ഗുപ്ത, സോണൽ മാനേജർ നിത്യാനന്ദ് ദേശ്പാണ്ഡെ, ജയ്പുരിൽനിന്ന് മുൻ ചെയർമാൻ സുഷീൽ മുഹ്നൊട്ട് എന്നിവരെയാണ് പുണെ പൊലീസിെൻറ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ബുധനാഴ്ച അറസ്റ്റ് ചെയ്തത്.
പുണെ ആസ്ഥാനമായ ഡി.എസ്.കെ കമ്പനി ഉടമകളുമായി ചേർന്ന് വായ്പ നൽകിയതിനാണ് അറസ്റ്റ്.
നേരേത്ത ഡി.എസ്.കെ ഗ്രൂപ് ചെയർമാൻ ഡി.എസ്. കുൽകർണിയും ഭാര്യയും അറസ്റ്റിലായിരുന്നു. 4000 നിക്ഷേപകരിൽനിന്ന് 1150 കോടി രൂപ തട്ടിയ കേസിലാണ് ഇവരുടെ അറസ്റ്റ്. ഇതോടൊപ്പമാണ് ബാങ്ക് ഒാഫ് മഹാരാഷ്ട്രയിൽനിന്ന് വ്യാജ കമ്പനികളുടെ പേരിൽ 3000 കോടിയോളം വായ്പയെടുത്ത് വിദേശത്തേക്ക് കടത്തിയതായി കണ്ടെത്തുന്നത്.
വായ്പ തട്ടിപ്പിന് ബാങ്ക് ഉദ്യോഗസ്ഥരുമായി ചേർന്ന് കരുനീക്കിയ ഡി.എസ്.കെ ഗ്രൂപ്പിെൻറ ചാർേട്ടഡ് അക്കൗണ്ടൻറ് ഉൾപ്പെടെ രണ്ടുപേരും അറസ്റ്റിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.