ബാങ്ക് പണിമുടക്ക് തുടങ്ങി
text_fieldsന്യൂഡൽഹി: രാജ്യത്താകമാനം പൊതുമേഖലാ ബാങ്കുകൾ ഇന്നു മുതൽ രണ്ടു ദിവസം പണിമുടക്കിൽ. വേതന വർധനവ് ആവശ്യപ്പെട്ടാണ് ബാങ്ക് ജീവനക്കാർ പണിമുടക്കുന്നത്.
ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ രണ്ടു ശതമാനം വേതന വർധനവ് മാത്രമാണ് നിർദേശിച്ചതെന്നും ഇത് അംഗീകരിക്കാനാകിെല്ലന്നും വ്യക്തമാക്കിയാണ് യൂൈണറ്റഡ് ഫോറം ഒാഫ് ബാങ്കിങ് യൂണിയൻ പണിമുടക്കിന് ആഹ്വാനം ചെയ്തത്. വേതന കരാർ പുതുക്കണം, ശമ്പളത്തിൽ കാലാനുസൃതമായ വർധനവ് നടപ്പിലാക്കണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. 10 ലക്ഷത്തോളം ബാങ്ക് ജീവനക്കാരാണ് പണിമുടക്കിൽ പെങ്കടുക്കുന്നത്. എ.ടി.എം സെക്യുരിറ്റി ഉദ്യോഗസ്ഥരും പണിമുടക്കിൽ പെങ്കടുക്കും. 2017 ലാണ് അവസാനമായി വേതന കരാർ പുതുക്കിയത്. കഴിഞ്ഞ കരാറിൽ 15 ശതമാനം വർധനവാണ് അനുവദിച്ചതെങ്കിൽ ഇത്തവണ രണ്ട് ശതമാനം വർധനവ് മാത്രമേ നൽകൂവെന്നായിരുന്നു മാനേജ്മെൻറ് തീരുമാനം.
വേതന കരാർ പുതുക്കണമെന്ന ആവശ്യം മെയ് അഞ്ചിന് ഇന്തയൻ ബാങ്ക്സ് അസോസിയേഷൻ നിരസിച്ചിരുന്നു. സാമ്പത്തിക ബാധ്യത കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം നിരസിച്ചത്. ബാങ്ക് പണിമുടക്ക് ഇടപാടുകളെ സാരമായി ബാധിക്കും. എ.ടി.എമ്മുകളും നിശ്ചലമാകുമെന്നാണ് കരുതുന്നത്.
സാമ്പത്തിക സ്ഥിതി മോശമെന്ന് കാണിച്ചാണ് വേതന വർധനയിൽ കടും പിടുത്തം. എന്നാൽ, ബകാങ്കുകളിൽ കിട്ടാക്കടം ഉയരുന്നതിെന കുറിച്ച് ആരും ചിന്തിക്കുനില്ലെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻറ് ടി. നരേന്ദ്രൻ പറഞ്ഞു. വായ്പാ വിതരണത്തിലെ സമ്പന്ന പക്ഷപാതിത്വമാണ് ഇതിനിടയാക്കുന്നത്. ബാങ്കിനകത്തു തന്നെയുള്ള കള്ളക്കളികൾ തിരിച്ചറിയുകയും പഠന വിഷയമാക്കുകയും വേണമെന്നും നരേന്ദ്രൻ പറഞ്ഞു.
കേന്ദ്ര സർക്കാറിനെ നയിക്കുന്നവർക്ക് സമ്പന്ന മുതലാളിമാരുമായുള്ള അവിഹിത ബാന്ധവമാണ് ബാങ്കിങ് വ്യവസായത്തിെൻറ ശോചനീയാവസ്ഥക്ക് കാരണമെന്നും നരേന്ദ്രൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.