പണിമുടക്കും അവധിയും:അഞ്ചു ദിവസം ബാങ്ക് മുടക്കം
text_fieldsതിരുവനന്തപുരം: ജീവനക്കാരുടെ പണിമുടക്കും ബാങ്ക് അവധിയും പൊതു അവധിയും ഒന്നിെച്ചത്തുന്നതോടെ വെള്ളിയാഴ്ച മുതൽ അഞ്ചു ദിവസം ബാങ് കുകൾ അടഞ്ഞു കിടക്കും.
ശമ്പള പരിഷ്കരണം, പെൻഷൻ പരിഷ്കരണം എന്ന ിവയാവശ്യപ്പെട്ട് ഇന്ത്യൻ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷെൻറ നേതൃ ത്വത്തിൽ മൂന്നരലക്ഷത്തോളം ഓഫിസർമാർമാരാണ് വെള്ളിയാഴ്ച അഖി ലേന്ത്യ പണിമുടക്ക് പ്രഖ്യാപിച്ചത്. നാലാം ശനിയായതിനാല്‍ 22ന് ബാങ്കുകള്‍ പ്രവർത്തിക്കില്ല.
ഞായറാഴ്ച പൊതു അവധി. 25ന് ക്രിസ്മസ് അവധി. ബാങ്ക് ഒാഫ് ബറോഡ, ദേന, വിജയ ബാങ്കുകളുടെ ലയനനീക്കത്തിനെതിരെ യുനൈറ്റഡ് ഫോറം ഒാഫ് ബാങ്ക് യൂനിയൻസിെൻറ ആഭിമുഖ്യത്തിൽ ജീവനക്കാർ 26നും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇതിനിടയിൽ 24ന് മാത്രമാണ് പ്രവൃത്തിദിനം. തുടർച്ചയായ അവധിക്കും ക്രിസ്മസിനുമിടയിലെ പ്രവൃത്തിദിനം ഫലത്തിൽ അവധിക്ക് തുല്യമായിരിക്കുമെന്നാണ് ജീവനക്കാർ തന്നെ പറയുന്നത്. ജീവനക്കാരുടെ കുറവ് കാരണം ഇൗ ദിവസം ഭാഗികമായേ പ്രവർത്തിക്കാൻ സാധ്യതയുള്ളൂ. മാത്രമല്ല, തിങ്കളാഴ്ച വൻ തിരക്കുമായിരിക്കും.
കാത്തലിക് സിറിയൻ-ഐ.ഡി.ബി.ഐ ബാങ്കുകളുടെ പ്രശ്നങ്ങൾ പരിഹരിക്കുക, ഗ്രാമീണ ബാങ്കുകളുടെ ലയനനീക്കം ഉപേക്ഷിക്കുക, മെഡിക്കൽ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വെള്ളിയാഴ്ചയിലെ പണിമുടക്കെന്ന് ഇന്ത്യൻ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷൻ ഭാരവാഹികളായ എബ്രഹാം ഷാജി ജോൺ, ജി.ആർ. ജയകൃഷ്ണൻ, വി.എസ്. പ്രദീപ്, ടി.എം. രാജലക്ഷ്മി, എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ക്ലർക്കുമാരുടെയും പ്യൂണുമാരുടെയും അഞ്ചു സംഘടനകളും ഒാഫിസർമാരുടെ നാലു സംഘടനകളും ഉൾപ്പെടെ ഒമ്പത് സംഘടനകൾ ഉൾപ്പെടുന്ന യുനൈറ്റഡ് ഫോറം ഒാഫ് ബാങ്ക് യൂനിയൻസാണ് ബാങ്ക് ലയനത്തിനെതിരെ 26ന് പണിമുടക്ക് പ്രഖ്യാപിച്ചത്. ഈ വര്‍ഷം സെപ്റ്റംബറിലാണ് കേന്ദ്രം ബാങ്ക് ലയനത്തിന് അംഗീകാരം നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.