‘ബെൽ’ ഒാഹരികൾ വിറ്റ് 1,300 കോടി സമാഹരിക്കും
text_fieldsന്യൂഡൽഹി: ‘നവരത്ന’ പദവിയുള്ള കമ്പനികളിൽ പെട്ട ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡി(ബെൽ)െൻറ ഒാഹരികൾ കേന്ദ്രസർക്കാർ വീണ്ടും വിറ്റഴിക്കുന്നു. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള കമ്പനിയുടെ അഞ്ചു ശതമാനം ഒാഹരികളാണ് ഒന്നര വർഷത്തിനിടെ വീണ്ടും വിൽപന നടത്തുന്നത്.
നിലവിൽ 66.79 ശതമാനം ഒാഹരികൾ സർക്കാർ ഉടമസ്ഥതയിലാണ്. ആദ്യനടപടിയെന്നോണം വ്യാപാര വികസന ബാങ്കുകളിൽനിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ആഗസ്റ്റ് 14നകം സമർപ്പിക്കണം. തുടർന്ന്, മൂന്നു ബാങ്കുകൾക്കായി അഞ്ചു ശതമാനം ഒാഹരികൾ കൈമാറാനാണ് നീക്കം. 9,703 ജീവനക്കാരുള്ള കമ്പനിയുടെ നിലവിലെ വിപണി മൂല്യം പരിഗണിച്ചാൽ വിൽപന വഴി ഖജനാവിന് 1,300 കോടി ലഭിക്കും. 2017 െഫബ്രുവരിയിൽ സമാനമായി ബെല്ലിെൻറ അഞ്ചു ശതമാനം ഒാഹരികൾ വിറ്റഴിച്ചിരുന്നു.
1,600 കോടി രൂപയാണ് അന്ന് സമാഹരിച്ചത്. നടപ്പു സാമ്പത്തിക വർഷം പൊതുമേഖല സ്ഥാപനങ്ങളുടെ ഒാഹരി വിൽപന വഴി 80,000 കോടി രൂപ സമാഹരിക്കാനാണ് തീരുമാനം. ഇതുവരെസർക്കാറിന് 9,200 കോടി ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.