ജി.എസ്.ടി: ആനൂകുല്യങ്ങൾക്ക് ജനങ്ങൾക്ക് നൽകിയില്ലെങ്കിൽ കർശന നടപടിയെന്ന് ഹഷഎമുഖ് ആദിയ
text_fieldsന്യൂഡൽഹി: ജി.എസ്.ടി നിരക്കുകളിൽ മാറ്റം വരുത്തിയതിന് ശേഷം ലഭിക്കുന്ന ആനുകൂല്യങ്ങൾ ജനങ്ങൾക്ക് നൽകിയില്ലെങ്കിൽ വൻകിട കമ്പനികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ധനകാര്യസെക്രട്ടറി ഹഷ്മുഖ് ആദിയ. ചില ഉൽപന്നങ്ങളുടെ നികുതി ജി.എസ്.ടി കൗൺസിൽ കുറച്ചിട്ടുണ്ട്. ഇതിെൻറ ആനുകുല്യം ജനങ്ങൾക്ക് നൽകാൻ കമ്പനികൾ തയാറാവണം. ഇത് നൽകുന്നുണ്ടോയെന്നത് സംബന്ധിച്ച് കൃത്യമായ പരിശോധനകളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് പിൻവലിക്കൽ സമ്പദ്വ്യവസ്ഥയെ ശുദ്ധീകരിച്ചു. തീരുമാനം മൂലം ജനങ്ങൾ വീട്ടിൽ സൂക്ഷിച്ചിരുന്ന പണമെല്ലാം ബാങ്കിങ് സംവിധാനത്തിെൻറ ഭാഗമായി. ഇപ്പോൾ ഇത് വായ്പ നൽകുന്നതിനായി ഉപയോഗപ്പെടുത്താൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജി.എസ്.ടി കൗൺസിലിെൻറ അവസാന യോഗത്തിൽ 178 ഉൽപന്നങ്ങളുടെ നികുതി കുറക്കാൻ തീരുമാനിച്ചിരുന്നു. 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായാണ് നികുതി കുറച്ചത്. ഇതിന് പിന്നാലെയാണ് കമ്പനികൾക്കെതിരെ പ്രസ്താവനയുമായി ആദിയ രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.