ബിൽ ഗേറ്റ്സ് മൈക്രോസോഫ്റ്റ് ഡയറക്ടർ ബോർഡ് വിട്ടു
text_fieldsന്യൂയോർക്: മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്സ് കമ്പനിയുടെ ഡയറക്ടർ ബോർഡിൽനിന്ന് രാജിവെച്ചു. ഭാര്യ മെലിൻഡയുമായി ചേർന്നു രൂപവത്കരിച്ച ജീവകാരുണ്യ സംഘടനക്കായി കൂടുതൽ സമയം ചെലവഴിക്കാനാണ് മൈക്രോസോഫ്റ്റിെൻറ നെടുംതൂണായിരുന്ന ഇദ്ദേഹത്തിെൻറ തീരുമാനം.
എന്നാൽ, സ്ഥാപനത്തിെൻറ ഉപദേഷ്ടാവായി അദ്ദേഹം വീണ്ടും ഉണ്ടാകുമെന്ന് സി.ഇ.ഒ സത്യ നദല്ല അറിയിച്ചു. 10 വർഷത്തിലേറെയായി സ്ഥാപനത്തിെൻറ ദൈനംദിന പ്രവർത്തനങ്ങളിൽ ബിൽ ഗേറ്റ്സ് ഇടപെടാറില്ല.
2014 വരെ സ്ഥാപനത്തിെൻറ ഡയറക്ടർ ബോർഡ് ചെയർമാൻ ആയിരുന്നു. 2000ൽ സി.ഇ.ഒ പദവി ഉപേക്ഷിച്ചു. 1975ലാണ് പോൾ അലനുമായി ചേർന്ന് മൈക്രോസോഫ്റ്റ് സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.