ഒാർക്കണം, ഞങ്ങളെയും...
text_fields
(വി.എ. അജ്മൽ,
മാനേജിങ് ഡയറക്ടർ,
ബിസ്മി ഗ്രൂപ്)
പ്രളയ കാലത്തടക്കം ഏറെ സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിച്ച തങ്ങൾക്ക് പലപ്പോഴും തിരിച്ചുകിട്ടുന ്നത് അത്ര നല്ല അനുഭവങ്ങൾ അല്ലെന്ന ദുഃഖമാണ് ബിസ്മി ഗ്രൂപ് മാനേജിങ് ഡയറക്ടർ, വി.എ. അജ്മലിന് ആദ്യം പറയാനുള്ളത്. കുടുംബത്തോടൊപ്പം കഴിയാൻ കിട്ടിയ അപൂർവ അവസരം ആസ്വദിക്കുന്നുണ്ട്. സ്വസ്ഥമായി കുടുംബത്തൊപ്പമിരുന്നത് ആദ്യമാണെന്ന് പറയാം. വ്യായാമവും ഒക്കെയായി സുഖമായി പോകുന്നു. ഇതിനിടയിലാണ് ഒൗട്ട്ലെറ്റുകളിൽനിന്ന് കേൾക്കുന്ന ദുരനുഭവങ്ങൾ. അത് സ്വസ്ഥത കെടുത്തുന്നുമുണ്ട്. ദുരിത കാലത്ത് ബുദ്ധിമുട്ടും പ്രയാസവും അനുഭവിക്കുന്നവരെ മടിയില്ലാതെ സഹായിക്കാൻ സന്നദ്ധരാവുേമ്പാൾ ഇത്തരം പെരുമാറ്റങ്ങൾ സ്വാഭാവികമായും വേദനയുളവാക്കും.
ബിസ്മി ഗ്രൂപ്പിെൻറ ഇലക്ട്രോണിക് വ്യാപാരം പൂർണമായും നിർത്തിെവച്ചിരിക്കുകയാണ്. ഫുഡ് റീെട്ടയിൽ ഷോപ്പുകളാണ് പ്രവർത്തിക്കുന്നത്. കോവിഡ് പ്രോേട്ടാക്കോൾ പാലിച്ചാണ് പ്രവർത്തനം. സമൂഹ അടുക്കളയിേലക്കടക്കം സ്വന്തമായും അസോസിയേഷൻ വഴിയുമൊക്കെ സാധനങ്ങൾ എത്തിക്കുന്നുമുണ്ട്. എന്നാൽ, ഉദ്യോഗസ്ഥർ എത്തി അമിത വില, പൂഴ്ത്തിെവപ്പ് തുടങ്ങിയവ ആരോപിച്ച് പലപ്പോഴും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. പല ഗുണനിലവാരത്തിലുള്ള സാധനങ്ങൾക്ക് പല വിലയായിരിക്കുമെന്ന സാമാന്യ ബോധം പോലുമില്ലാതെയാണ് പെരുമാറ്റം. ഇത് മനോവീര്യം തകർക്കുന്നതാണെന്ന് പറയാതെ വയ്യ. സ്ഥാപനത്തിെൻറ വിശ്വാസ്യതയെ വരെ ബാധിക്കുന്നു. തങ്ങളും സഹായിക്കുന്നവരും സഹായ മനസ്ഥിതി ഉള്ളവരുമൊക്കെത്തന്നെയാണ്.
പ്രവർത്തിക്കാത്ത കടകൾക്ക് വാടക ഇളവ് നൽകണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. അവശ്യസാധന പട്ടികയിൽ വരുന്ന സൂപ്പർമാർക്കറ്റുകളൊക്കെ തുറക്കുന്നുണ്ടെങ്കിലം കച്ചവടം പരിമിതമാണ്. ഏറ്റവും ലാഭം കുറവുള്ള സാധനങ്ങൾക്കാണ് ഇപ്പോൾ ചെലവ് കൂടുതൽ. ആ യാഥാർഥ്യവും മനസ്സിലാക്കണം. ഇൗ പ്രതിസന്ധികൾ മറികടന്ന് ലോകത്തിനും നമുക്കും മുന്നോട്ടു പോകേണ്ടതുണ്ട്. അതിന് എല്ലാവർക്കുമൊപ്പം തങ്ങൾക്കും പിന്തുണയും സഹായവും ആവശ്യമാണ്. അതിനാൽ, വാടക ഇളവ്, ബാങ്കുകളിൽ നിന്നുള്ള ഇളവ്, ജി.എസ്.ടി അടക്കുന്നതിലെ സാവകാശം തുടങ്ങിയവ കിട്ടിയാലേ പിടിച്ചു നിൽക്കാനും മുന്നോട്ടുപോകാനും കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.