ബിറ്റ്കോയിന് നിയമസാധുതയില്ലെന്ന് ജെയ്റ്റ്ലി
text_fieldsന്യൂഡൽഹി: ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിന് നിയമസാധുതയില്ലെന്ന് ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി. ക്രിപ്റ്റോ കറൻസി സംബന്ധിച്ച വിദഗ്ധരിൽ നിന്ന് റിപ്പോർട്ട് കിട്ടിയ ശേഷം ബിറ്റ്കോയിനെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.
ബിറ്റ്കോയിനെതിരെ കേന്ദ്രസർക്കാർ നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. തട്ടിപ്പ് പദ്ധതിയാണെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വളരെ കൂടുതൽ നഷ്ടസാധ്യതയുള്ള നിക്ഷേപമാർഗമാണ് ബിറ്റ്കോയിൻ. ഇതിൽ നിക്ഷേപിച്ചാൽ പണം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും ധനകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഡിജിറ്റൽ കറൻസി ഇലക്ട്രോണിക് ഫോർമാറ്റിലാണ് ശേഖരിച്ചിട്ടുള്ളത്. പാസ്വേർഡ് നഷ്ടമാവൽ, മാൽവെയർ അറ്റാക്ക് എന്നിവയിലുടെയെല്ലാം ബിറ്റ്കോയിൻ നഷ്ടമാകാം. കഴിഞ്ഞ ഒരു വർഷത്തിനിടെ ബിറ്റ്കോയിനിെൻറ മൂല്യം റെക്കോർഡിലെത്തിയിരുന്നു. ഇതുമുലം നിക്ഷേപകർ വൻതോതിൽ ബിറ്റ്കോയിനിൽ നിക്ഷേപം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിറ്റ്കോയിനെതിരെ മുന്നറിയിപ്പുമായി ആർ.ബി.െഎയും ധനമന്ത്രാലയം രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.