ബിറ്റ്കോയിൻ മൂല്യം കുതിക്കുന്നു; ഒന്നിന് 10 ലക്ഷം രൂപ കടന്നു
text_fieldsസിംഗപ്പൂർ: ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിെൻറ മൂല്യം റെക്കോഡുകൾ തകർത്ത് കുതിക്കുന്നു. ഒരു ബിറ്റ്കോയിെൻറ മൂല്യം വെള്ളിയാഴ്ച ഒരു ഘട്ടത്തിൽ 17,000 ഡോളർ (11 ലക്ഷം രൂപ ) വരെ എത്തിയെങ്കിലും വിൽപ്പന സമ്മർദ്ദത്തിൽ 15 ശതമാനത്തോളം ഇടിഞ്ഞു. എന്നാൽ പിന്നീട് തിരിച്ചുകയറി 16,100 ഡോളറിലെത്തി. വ്യാഴാഴ്ച 15,000 ഡോളറായിരുന്നു ബിറ്റ്കോയിെൻറ മൂല്യം. ലാഭമെടുക്കാനായി വിൽപ്പന കൂടിയതോടെ ഇന്നലെ രാവിലെ 14,500 േഡാളർ വരെ വില താഴ്ന്നിരുന്നു. ഉൗഹക്കച്ചവടം അടിസ്ഥാനമാക്കിയുള്ള മൂല്യവർധനവാണെന്നും ഏതു സമയവും വില ഇടിയുമെന്നുമുള്ള മുന്നറിയിപ്പുകളെല്ലാം തള്ളി ലോകമെങ്ങും നിക്ഷേപകർ പണമിറക്കാൻ രംഗത്തെത്തിയതാണ് ഇപ്പോഴത്തെ കുതിപ്പിന് പിന്നിൽ.
2009ൽ നിലവിൽ വന്ന ബിറ്റ്കോയിെൻറ വില ഇൗ വർഷം തുടക്കം മുതലാണ് കൂടാൻ തുടങ്ങിയത്. കഴിഞ്ഞമാസം മുതൽ അനിയന്ത്രിതമായി കുതിപ്പ്. ജനുവരിയിൽ 64,000 രൂപയായിരുന്നു വില. ഇൻറർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ കറൻസികളിലൊന്നാണ് ബിറ്റ്കോയിൻ. ഇത് ലോഹ നാണയമോ കടലാസ് നോട്ടോ അല്ല. കമ്പ്യൂട്ടർ ഭാഷയിൽ തയാറാക്കിയ ഒരു പ്രോഗ്രാം അല്ലെങ്കിൽ സോഫ്റ്റ്വെയർ കോഡാണ്. എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ഇവയെ ‘ക്രിപ്റ്റോ കറൻസി’ എന്നും വിളിക്കാറുണ്ട്. ഇടനിലക്കാരോ സർക്കാറുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയമാണ് ഇതിന് പിന്നിലുള്ളത്.
എന്താണ് ബിറ്റ്കോയിൻ
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളൊന്നും ഇതിനെ അംഗീകരിച്ചിട്ടില്ല. വലിയ ശേഷിയുള്ള കമ്പ്യൂട്ടറുകളിൽ ബ്ലോക് ചെയിൻ സാേങ്കതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പ്രോഗ്രാമിൽ അതി സങ്കീർണ ഗണിത സമവാക്യങ്ങളിലുടെ ഗണിച്ചുണ്ടാക്കുന്നതാണ് ബിറ്റ്കോയിൻ. 2009ൽ ബിറ്റ്കോയിെൻറ ഉപജ്ഞാതാക്കൾ 2.10 കോടി ബിറ്റ്കോയിനുകൾ സൃഷ്ടിച്ചെന്നാണ് പറയപ്പെടുന്നത്. ഇവ 20 വർഷം കൊണ്ടു പൂർണമായും ലഭ്യമാക്കുകയും പിന്നീട് പുതിയവ കിട്ടുകയുമില്ലെന്ന് അവർ പറഞ്ഞിരുന്നു. അതുകൊണ്ട് ആവശ്യക്കാരുടെ തോതനുസരിച്ചാണ് ഇതിെൻറ മൂല്യം രൂപപ്പെടുന്നത്. 2016 ഡിസംബറിൽ ഒരു ബിറ്റ്കോയിെൻറ മൂല്യം 56,000 രൂപയായിരുന്നതാണ് ഇപ്പോൾ പത്ത് ലക്ഷത്തിന് അടുത്തെത്തിയിരിക്കുന്നത്. അന്ന് ആറു ലക്ഷം ചെലവാക്കി ബിറ്റ് കോയിൻ വാങ്ങിയവർ ഇന്ന് കോടീശ്വരന്മാണ്. ഇതിെൻറ യഥാർഥ ഉപജ്ഞാതാവ് ആരാണെന്ന് കൃത്യമായി അറിയില്ലെങ്കിലും ജപ്പാൻകാരൻ സതോഷി നകോമോേട്ടായുടെ പേരാണ് പറഞ്ഞുകേൾക്കുന്നത്. എന്നാൽ ഇത് ഒരു വ്യക്തിയല്ലെന്നും ഒരു സംഘം ആളുകളാണെന്നും അഭിപ്രായമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.