കള്ളപ്പണം വെളുപ്പിക്കൽ കേസ്: ചന്ദ കൊച്ചാറും ഭർത്താവും ഹാജരാകണമെന്ന് എൻഫോഴ്സ്മെന്റ്
text_fieldsന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഐ.സി.ഐ.സി. ഐ ബാങ്ക് മുൻ സി.ഇ.ഒ ചന്ദ കൊച്ചാറും ഭർത്താവ് ദീപക് കൊച്ചാറും ഹാജരാകണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ (ഇ.ഡി) സമൻസ്. ചന്ദ കൊച്ചാർ മേയ് മൂന്നിനും ദീപകും സഹോദരൻ രാജീവും എപ്രിൽ 30നും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായി മൊഴി നൽകണം. ഇവരോട് ചില രേഖകൾ ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്. കേസിൽ നേരത്തെ ഇവരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് മുംബൈ ഓഫിസിൽ ചോദ്യംചെയ്തിരുന്നു.
മാർച്ച് ഒന്നിന് ചന്ദ കൊച്ചാറിെൻറയും കുടുംബത്തിെൻറയും വിഡിയോകോൺ ചെയർമാൻ വേണുഗോപാൽ ദൂതിെൻറയും മുംബൈ, ഔറംഗബാദിലെയും വീടുകളിലും സ്ഥാപനങ്ങളിലും എൻഫോഴ്സ്െമൻറ് പരിശോധന നടത്തിയിരുന്നു. വഴിവിട്ട് വിഡിയോകോൺ ഗ്രൂപ്പിന് 1,875 കോടി വായ്പ നൽകിയതിന് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ചന്ദ കൊച്ചാറിനും ദീപക് കൊച്ചാറിനും വേണുഗോപാൽ ദൂതിനും എതിരെ ഈ വർഷം ആദ്യം എൻഫോഴ്സ്മെൻറ് ക്രമിനൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. സി.ബി.ഐ കുറ്റപത്രത്തിെൻറ അടിസ്ഥാനത്തിലായിരുന്നു എൻഫോഴ്സ്മെൻറ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.