സ്വിസ് ബാങ്ക് നിക്ഷേപം: 50 ഇന്ത്യക്കാരുടെ വിവരങ്ങൾകൂടി പുറത്തുവിട്ടു
text_fieldsബേൺ: സ്വിസ് ബാങ്കുകളിൽ പണം നിക്ഷേപിച്ച 50 ഇന്ത്യക്കാരുടെകൂടി വിവരങ്ങൾ സ്വിറ്റ്സർ ലൻഡ് അധികൃതർ ഇന്ത്യക്ക് കൈമാറി. കൃഷ്ണ ഭഗവാൻ രാംചന്ദ്, പൊത്ലുരി രാജ്മോഹൻ റാ വു, കൽപേഷ് ഹർഷദ് കിനാരിവാല, കുൽദീപ്സിങ് ധിഗ്ര, ഭാസ്കരൻ നളിനി, ലളിത ബെൻ ചിമൻഭ രി പട്ടേൽ, സഞ്ജയ് ഡാൽമിയ, പങ്കജ്കുമാർ സരൗഗി, അനിൽ ഭരദ്വാജ്, തറാനി രേണു ടികംദാസ്, മഹേഷ് ടികംദാസ് തറാനി, സവാനി വിജയ് കനയ്യലാൽ, ഭാസ്കരൻ തരൂർ, കൽപേഷ് ഭായ് പട്ടേൽ മഹേന്ദ്രഭായ്, അജോയ്കുമാർ, ദിനേശ്കുമാർ ഹിമത്സിങ്ക, രതൻസിങ് ചൗധരി, കതോട്ടിയ രാകേഷ് കുമാർ എന്നിവരുടേതാണ് പുറത്തുവിട്ട പേരുകൾ. മറ്റു ചിലരുടെ ചുരുക്കപ്പേരുകളാണ് പുറത്തുവിട്ടത്. ഇവരിൽ ഭൂരിഭാഗം വ്യക്തികളും അവരുടെ സ്ഥാപനങ്ങളും കൊൽക്കത്ത, ഗുജറാത്ത്, ബംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലാണ്.
സ്വിസ് ബാങ്കുകളിലെ സുരക്ഷിതത്വവും രഹസ്യ സ്വഭാവവുമാണ് കള്ളപ്പണക്കാരെ അവിടേക്ക് ആകർഷിക്കുന്നത്. എന്നാൽ, നികുതി വെട്ടിപ്പ് ഉൾപ്പെടെ മതിയായ തെളിവ് നൽകിയാൽ ഇത്തരക്കാരുടെ വിവരങ്ങൾ കൈമാറാമെന്ന് രണ്ടുവർഷം മുമ്പാണ് സ്വിസ് സർക്കാർ തീരുമാനിച്ചത്. ഇതിെൻറ അടിസ്ഥാനത്തിൽ ഒരു വർഷത്തിനിടെ നൂറോളം ഇന്ത്യക്കാർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ നിക്ഷേപകരുടെ വിവരങ്ങൾ കൈമാറിയിട്ടുണ്ട്.
കള്ളപ്പണക്കാർക്കെതിരെ നടപടി എടുക്കുന്നതിെൻറ ഭാഗമായി വിവിധ രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായാണ് നടപടി. വവിധ മേഖലകളിലുള്ള വൻകിട വ്യാപാരികളും ബിനാമികളും ലിസ്റ്റിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.