വയർലെസ്സ് ബിസിനസ് ജിയോക്ക് വിൽക്കാനാവില്ല; അനിലിന് വീണ്ടും തിരിച്ചടി
text_fieldsന്യൂഡൽഹി: റിലയൻസ് കമ്യൂണിക്കേഷെൻറ വയർലെസ് ബിസിനസ് ജിയോക്ക് വിൽക്കാനുള്ള നീക്കത്തിന് വീണ്ടും തിരിച്ചടി. ബിസനസ് വിൽക്കരുതെന്ന് കീഴ്കോടതിയുടെ ഇടക്കാല ഉത്തരവ് ബോംബെ ഹൈകോടതി ശരിവെച്ചതോടെയാണ് അനിൽ അംബാനിക്ക് വീണ്ടും തിരിച്ചടി നേരിട്ടത്.
സ്വീഡിഷ് നിർമാതാക്കളായ എറിക്സണും റിലയൻസ് കമ്യൂണിക്കേഷനും തമ്മിലാണ് ഇതുസംബന്ധിച്ച കേസിൽ തർക്കം നില നിന്നിരുന്നത്. കേസിൽ എറിക്സൺ തർക്ക പരിഹാര കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ടെലികോം ബിസിനസ് വിൽക്കുന്നതിന് റിലയൻസിന് മേൽ തർക്കപരിഹാര കോടതി താൽക്കാലിക സ്റ്റേ ഏർപ്പെടുത്തിയത്. ഏകദേശം 1,012 കോടി രൂപ എറിക്സണ് റിലയൻസ് നൽകാനുണ്ട്. നഷ്ടത്തിൽ ഉഴറുന്ന റിലയൻസ് കമ്യൂണിക്കേഷനെ സംബന്ധിച്ചടുത്തോളം കനത്ത തിരിച്ചടി നൽകുന്നതാണ് കോടതി വിധി.
റിലയൻസിെൻറ വയർലെസ്സ് ബിസിനസ് ജിയോക്ക് വിൽക്കാനാണ് അനിൽ അംബാനി പദ്ധതിയിട്ടിരുന്നത്. സ്പെക്ട്രം, ഫൈബർ ഒപ്ടിക്സ്, ടവറുകൾ എന്നിവയുൾപ്പടെയുള്ള വയർലെസ്സ് ബിസിനസ് 25,000 കോടിക്ക് വിൽക്കാനായിരുന്നു കമ്പനിയുടെ പദ്ധതി. മാർച്ച് അവസാനത്തോടെ ഇടപാട് പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.