ബി.പി.സി.എല്‍: വിറ്റുതുലക്കുന്നത് പൊതുമേഖലയിലെ മഹാരത്നം
text_fieldsകൊച്ചി: മഹാരത്ന പദവിയുള്ള പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർ പറേഷൻ (ബി.പി.സി.എൽ) സ്വകാര്യവത്കരിക്കുന്നതിെൻറ ഭാഗമായി കൊച്ചിൻ റിഫൈനറി വിൽക് കുന്നതിലൂടെ കേന്ദ്രസർക്കാർ കൈയൊഴിയുന്നത് േലാകത്ത് ഏറ്റവും നന്നായി പ്രവർത്തിക ്കുന്ന 500 വ്യവസായ സ്ഥാപനങ്ങളിലൊന്ന്. 16 വർഷം തുടർച്ചയായി ‘ഫോർച്യൂൺ 500’ പട്ടികയിലു ള്ള ബി.പി.സി.എൽ മൂന്ന് പതിറ്റാണ്ടായി കേന്ദ്രത്തിെൻറ എക്സലൻസ് ഗ്രേഡ് നിലനിർത്തു ന്നു.
അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് 20,000 കോടി നിക്ഷേപിച്ച ബി.പി.സി.എൽ സ്വകാര്യവത്കരണത്തിൽ റിഫൈനറിയിലെ ആയിരക്കണക്കിന് ജീവനക്കാർ ആശങ്കയിലാണ്. ഇതോടൊപ്പം സംസ്ഥാനത്തിെൻറ വ്യവസായ വികസനത്തിനുതകുന്ന അനുബന്ധ പദ്ധതികൾ അട്ടിമറിക്കപ്പെടുകയും ചെയ്യും. രാജ്യെത്ത പെട്രോളിയം വിപണനത്തിെൻറ 25 ശതമാനം ബി.പി.സി.എൽ നിയന്ത്രണത്തിലാണ്. എറണാകുളം ജില്ലയിലെ അമ്പലമുകളില്‍ 1500 ഏക്കറിൽ സ്ഥിതിചെയ്യുന്ന റിഫൈനറിയുടെ പ്രതിവർഷ സംസ്കരണശേഷി 15.5 ദശലക്ഷം ടൺ ആണ്. 16,500 കോടി ചെലവിട്ട സംയോജിത റിഫൈനറി വിപുലീകരണ പദ്ധതി (ഐ.ആര്.ഇ.പി) കഴിഞ്ഞ ജനുവരിയിൽ കമീഷൻ ചെയ്തതോടെ ഇത് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല എണ്ണ ശുദ്ധീകരണ ശാലയായി.
പെട്രോകെമിക്കല്‍ സംരംഭങ്ങളില്‍ 17,000 കോടിയാണ് നിക്ഷേപം. ഇതിെൻറ ആദ്യസംരംഭമായ പ്രൊപലീന്‍ ഡെറിവേറ്റിവ് പെട്രോകെമിക്കല്‍ പദ്ധതി അന്തിമഘട്ടത്തിലാണ്. ഇവിടെനിന്നുള്ള അഞ്ചുലക്ഷം ടൺ പ്രൊപലീൻ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാറിെൻറ നിർദിഷ്ട പെട്രോകെമിക്കല്‍ പാർക്ക്, പോളിയോൾ പദ്ധതി എന്നിവയിൽ പെട്രോകെമിക്കൽ ഉൽപന്നങ്ങൾ നിർമിക്കുകയാണ് ലക്ഷ്യം. പോളിയോൾ പദ്ധതിക്ക് ഫാക്ടിെൻറ 176 ഏക്കർ സൗജന്യനിരക്കിൽ നൽകി. 15, 000 കോടി നിക്ഷേപവും 3000 തൊഴില്‍ അവസരവും പ്രതീക്ഷിക്കുന്നതാണ് ഈ പദ്ധതികൾ. സ്വകാര്യവത്കരണത്തോടെ ഇവയുടെ ഭാവിയും അനിശ്ചിതത്വത്തിലാകും.
20 ദശലക്ഷം ടൺ ശേഷിയുള്ള എസ്സാര്‍ റിഫൈനറി റഷ്യന്‍ കമ്പനിയായ റോസ് നെഫ്റ്റിന് 80,000 കോടിക്ക് കൈമാറിയപ്പോൾ നാല് റിഫൈനറികളും ലക്ഷക്കണക്കിന് കോടി ആസ്തിയുമുള്ള ബി.പി.സി.എല്‍ വിൽക്കുന്നത് കേവലം 60,000 കോടിക്കാണ്. പാചകവാതക രംഗത്തേക്ക് സ്വകാര്യ കമ്പനികളുടെ വരവ് സാധാരണക്കാരെ ദോഷകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ബി.പി.സി.എൽ
•രാജ്യത്തെ പെട്രോളിയം വിൽപനയുടെ 25 ശതമാനം കൈയാളുന്നു
•കൊച്ചി അടക്കം രാജ്യത്തിെൻറ പ്രധാന കേന്ദ്രങ്ങളിൽ 38.8 ദശലക്ഷം ക്രൂഡോയിൽ ശുദ്ധീകരണ ശേഷിയുള്ള നാല് റിഫൈനറികൾ
•ബി.പി.സി.എല്ലിന് കീഴിൽ 14,802 പെട്രോൾ പമ്പുകളും 5907 എൽ.പി.ജി വിതരണ കേന്ദ്രങ്ങളും 52 എൽ.പി.ജി ബോട്ട്ലിങ് പ്ലാൻറുകളും 11 അനുബന്ധ കമ്പനികളും 23 സംയുക്ത സംരംഭങ്ങളും.
• 7.8 ദശലക്ഷം എൽ.പി.ജി ഉപഭോക്താക്കൾ
• കഴിഞ്ഞ വർഷത്തെ ലാഭം 7132 കോടി, നികുതിയടച്ചത് 95,035 കോടി, സി.എസ്.ആർ ഫണ്ടായി ചെലവിട്ടത് 203 കോടി. കരുതൽ ധനം 34,470 കോടി.
•48,182 കോടിയുടെ പുതിയ വികസന പദ്ധതികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.