Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകോഴി വ്യാപാരി സമരം...

കോഴി വ്യാപാരി സമരം പിൻവലിച്ചു; കോഴി 87 രൂപക്ക്​ വിൽക്കും

text_fields
bookmark_border
broiler
cancel

കോഴിക്കോട്: കോഴിവ്യാപാരികൾ രണ്ടുദിവസമായി നടത്തിവന്ന സമരം ഒത്തുതീർപ്പായി. ധനമന്ത്രി ഡോ. തോമസ്​ ഐസക്കുമായി കോഴിവ്യാപാരി സംഘടന പ്രതിനിധികൾ കോഴിക്കോട്ട് നടത്തിയ ചർച്ചയിലാണ് സമരം തീർന്നത്്. ജീവനുള്ള കോഴിക്ക്​ കിലോഗ്രാമിന്​ 87 രൂപ  നിരക്കിൽ കടകളിൽ വിൽക്കാൻ ധാരണയായി. കോഴിയിറച്ചി സർക്കാർ സ്​ഥാപനമായ കെപ്കോ (കേരള സ്​റ്റേറ്റ്​ പൗൾട്രി ഡവലപ്​മ​െൻറ്​ കോർപറേഷൻ)യിലുള്ള 158 രൂപ നിരക്കിലും  വിൽക്കും. ഭാവിയിലും കെപ്​കോ വില മാനദണ്ഡമാക്കിയാകും വിലനിർണയിക്കുക. ലഗോൺ കോഴിയുടെ മൊത്തവില കിലോക്ക്​ 77-78 രൂപയായും നിശ്ചയിച്ചു.

കോഴി എന്തുവിലക്ക്​ ലഭിക്കുമെന്നതിനെ ആശ്രയിച്ചാണ് വില നിർണയമുണ്ടാവുക. അതിനാൽ വിലയിൽ ഒന്നുരണ്ടു രൂപയുടെ ഏറ്റക്കുറച്ചിലുണ്ടാകുമെന്ന് മന്ത്രി മാധ്യമ പ്രവർത്തക​േരാട്​ പറഞ്ഞു. ജൂൺ 30 വരെയുണ്ടായിരുന്ന 15 ശതമാനം നികുതിയാണ് ജി.എസ്​.ടി നിലവിൽവന്നതോടെ ഇല്ലാതായത്. ഈ വിലക്കുറവാണ് കെപ്കോ നൽകുന്നത്. വില വീണ്ടും വർധിക്കുന്ന സാഹചര്യമുണ്ടായാൽ യോഗം ചേരും. കാസർകോട് മുതൽ തൃശൂർ വരെ സ്വാധീനമുള്ള സംഘടനകളുമായാണ് ചർച്ച നടത്തിയത്. വില പിടിച്ചുനിർത്താൻ സർക്കാർ ശക്​തമായ ഇടപെടൽ മേഖലയിൽ നടത്തും.

സർക്കാർ ഫാമുകളിൽനിന്ന് കോഴിക്കുഞ്ഞുങ്ങളെ ചുരുങ്ങിയത് 30 രൂപക്ക്​ വ്യാപാരികൾക്ക് ലഭ്യമാക്കാൻ  നടപടിയെടുക്കും. ഇതിന് ഫാമുകളിലെ കോഴിക്കുഞ്ഞ് ഉൽപാദനം ഒരു കോടിയായി ഉയർത്തും. നിലവിൽ ഏഴ്​ ലക്ഷമാണ് ഉൽപാദനം.  സർക്കാർ ഹാച്ചറികൾക്കും ഫാമുകൾക്കും ഉൽപാദനം ഉയർത്താൻ ആവശ്യമായ സഹായം നൽകും.

ഫാമുകളിലെ പാരൻറ്​ സ്​റ്റോക്ക് ലക്ഷം കോഴിയായി ഉയർത്തും. 10,000 കോഴിയാണ് നിലവിലുള്ള സ്​റ്റോക്ക്.  കുടപ്പനക്കുന്ന് ഫാമിൽ മാത്രം  സ്​റ്റോക്ക് 25,000 ആയി ഉയർത്തും. വടക്കൻ മേഖലയിൽ രണ്ടു ഫാമുകൾകൂടി ആരംഭിക്കും. ഫാമുകളെ എങ്ങനെ  സഹായിക്കുമെന്നതു സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകൾ പദ്ധതി തയാറാക്കും. കോഴി ആവശ്യത്തി​​െൻറ മൂന്നിലൊന്ന് സർക്കാർ  സ്വാധീനത്തിലാക്കുകയാണ് ലക്ഷ്യം. ഇതോടെ നിലവിലെ അനിശ്ചിതാവസ്​ഥക്ക്​ പരിഹാരമാകും. ഈ മേഖലയിലെ സ്​ഥിതിവിവരക്കണക്ക്  സംബന്ധിച്ച് വിശദമായ പഠനം നടത്താൻ ഏജൻസിയെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

ഗവ. ​െഗസ്​റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ ഓൾ കേരള ചിക്കൻ ഡീലേഴ്സ്​ അസോസിയേഷൻ, ഓൾ കേരള ചിക്കൻ മർച്ചൻറ്​സ്​​ അസോസിയേഷൻ ഭാരവാഹികളാണ്​ പ​െങ്കടുത്തത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gstThomas Issacchickenmalayalam newsCHICKEN PRICEKerala News
News Summary - broiler chicken price down-kerala
Next Story