‘ജിയോ മാനിയ’ അതിജീവിച്ച് ബി.എസ്.എൻ.എൽ; കേരളത്തിൽ രണ്ട് ലക്ഷം പുതിയ കണക്ഷൻ
text_fieldsതൃശൂർ: റിലയൻസ് ജിയോയുടെ ‘തരംഗ’ത്തിൽ പൊതുമേഖല സ്ഥാപനമായ ബി.എസ്.എൻ.എൽ പിടിച്ചുനിന്നു. ജിയോയുടെ തേരോട്ടവും തുടർന്ന് മറ്റ് സ്വകാര്യ ടെലികോം ഒാപറേറ്റർമാർ ഒരുക്കിയ കടുത്ത വെല്ലുവിളിയും അതിജീവിച്ച് ബി.എസ്.എൻ.എൽ ലക്ഷ്യമിട്ടതിനെക്കാൾ നേട്ടമുണ്ടാക്കി. മാർച്ചിൽ 2.7 ദശലക്ഷം പുതിയ പ്രീ-പെയ്ഡ് കണക്ഷൻ ലക്ഷ്യമിട്ട സ്ഥാനത്ത് 2.95 ലക്ഷം നൽകി. ഏതാണ്ട് എല്ലാ സർക്കിളും മത്സര ബുദ്ധിയോടെ പ്രവർത്തിച്ചപ്പോൾ കേരളത്തിൽ മാത്രം രണ്ട് ലക്ഷം പുതിയ കണക്ഷനാണ് നേടിയത്.
സൗജന്യ സേവനം നൽകി രംഗത്തെത്തിയ ജിയോ ഏപ്രിൽ മുതലാണ് വരിക്കാർക്ക് ബില്ലോടു കൂടിയ സേവനം പ്രഖ്യാപിച്ചത്. ഇതോടെ ബി.എസ്.എൻ.എൽ ഉൾപ്പെടെ എല്ലാ ടെലികോം ഒാപറേറ്റർമാരും മത്സരത്തിന് ഇറങ്ങി. െഎഡിയ-വോഡഫോൺ ലയനവും കണ്ടു. ജിയോയും എയർടെല്ലും മറ്റ് കമ്പനികൾക്ക് വൻ വെല്ലുവിളിയാണ് സൃഷ്ടിച്ചത്.
339 രൂപയുടെ താരിഫ് അവതരിപ്പിച്ചാണ് ജിയോ വെല്ലുവിളി ബി.എസ്.എൻ.എൽ നേരിട്ടത്. പിന്നാലെ ആകർഷകമായ മറ്റു പ്ലാനുകളും പ്രഖ്യാപിച്ചു. 22 ടെലികോം സർക്കിളുകളിൽ കേരളം, തമിഴ്നാട്, അന്തമാൻ നികോബാർ, അസം, ഝാർഖണ്ഡ്, കൊൽക്കത്ത, പശ്ചിമ ബംഗാൾ, പഞ്ചാബ്, ഹരിയാന, ഹിമാചൽ, രാജസ്ഥാൻ, പശ്ചിമ യു.പി, ഉത്തരാഞ്ചൽ, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നീ 18 ഇടങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ബിഹാർ, വടക്കു-കിഴക്കൻ, ജമ്മു-കശ്മീർ, ആന്ധ്ര-ചെന്നൈ ടെലികോം സർക്കിളുകളിൽ ലക്ഷ്യം നേടാനായില്ല. ഹിമാചൽ, അസം, പശ്ചിമ ബംഗാൾ, ഗുജറാത്ത് എന്നിവിടങ്ങളിൽ ലക്ഷ്യമിട്ടതിെൻറ 200 ശതമാനമാണ് നേട്ടം.
കേരളം, തമിഴ്നാട്, ഗുജറാത്ത് സർക്കിളുകൾ രണ്ട് ലക്ഷം വീതം പുതിയ കണക്ഷൻ സമ്പാദിച്ചപ്പോൾ ഒഡിഷ, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, പശ്ചിമ യു.പി, കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ലക്ഷം വീതം കിട്ടി.
അതേസമയം, സേവനം ഒന്നുകൂടി മെച്ചപ്പെടുത്താനായാൽ ഇനിയും മുന്നോട്ടു പോകാമെന്ന് ബി.എസ്.എൻ.എൽ കേരള സർക്കിൾ വൃത്തങ്ങൾ അറിയിച്ചു. മൊബൈൽ ടവറിലെ ബാറ്ററി നവീകരണം ഉൾപ്പെെട അടിസ്ഥാന പ്രശ്നങ്ങൾ ഇപ്പോഴും അവഗണിക്കപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.