Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right‘ക്വിറ്റ് ഓഫിസ്':...

‘ക്വിറ്റ് ഓഫിസ്': ബി.എസ്.എൻ.എൽ വാതിൽപ്പടിയിലേക്ക്

text_fields
bookmark_border
bsnl
cancel

തൃ​ശൂ​ർ: കേ​ന്ദ്ര സ​ർ​ക്കാ​റി​​െൻറ നി​ല​പാ​ടും ധൂ​ർ​ത്തും സ്വ​കാ​ര്യ ഓ​പ​റേ​റ്റ​ർ​മാ​ർ​ക്കു വേ​ണ്ടി ചി​ല​രു​ടെ വി​ടു​പ​ണി​യും മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ ബി.​എ​സ്.​എ​ൻ.​എ​ൽ പാ​ഠം പ​ഠി​ക്കു​ന്നു. പ​ടു​കു​ഴി​യി​ൽ നി​ന്ന്​ ക​ര​ക​യ​റാ​ൻ മാ​നേ​ജ്മ​െൻറും ജീ​വ​ന​ക്കാ​രും സം​യു​ക്ത നീ​ക്കം തു​ട​ങ്ങു​ന്നു. ചെ​യ​ർ​മാ​ൻ - മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ അ​നു​പം ശ്രീ​വാ​സ്ത​വ മു​ന്നോ​ട്ടു​വെ​ച്ച 'ഓ​ഫി​സ് വി​ട്ടി​റ​ങ്ങു​ക' (ക്വി​റ്റ് ഓ​ഫി​സ് റൂം) ​എ​ന്ന ആ​ശ​യം ജീ​വ​ന​ക്കാ​രു​ടെ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും യൂ​നി​യ​നു​ക​ളു​ടെ​യും സം​യു​ക്ത വേ​ദി സ്വീ​ക​രി​ച്ചു. ജീ​വ​ന​ക്കാ​ർ മു​ന്നോ​ട്ടു​വെ​ച്ച 'സേ​വ​നം വാ​തി​ൽ​പ്പ​ടി​യി​ലേ​ക്ക്' എ​ന്ന ആ​ശ​യം മാ​നേ​ജ്മ​െൻറും അം​ഗീ​ക​രി​ച്ചു. ഇ​നി ഫോ​ൺ ക​ണ​ക്ഷ​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​പേ​ക്ഷ ഫോ​റം പോ​ലും ഉ​പ​ഭോ​ക്താ​വി​​െൻറ വാ​തി​ൽ​പ്പ​ടി​യി​ലെ​ത്തും. ദി​വ​സ​ങ്ങ​ൾ​ക്ക​കം ഇ​ത് യാ​ഥാ​ർ​ഥ്യ​മാ​വും.

ജ​ന​റ​ൽ മാ​നേ​ജ​ർ അ​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തി സ​ർ​ക്കി​ൾ, ജി​ല്ല ത​ല​ത്തി​ൽ ഗ്രൂ​പ്പു​ക​ളു​ണ്ടാ​ക്കും. വീ​ടു​ക​ൾ, വ്യാ​പാ​ര - വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ തി​രി​ച്ച് ഈ ​ഗ്രൂ​പ്പു​ക​ൾ സ​ന്ദ​ർ​ശി​ക്കും. ആ​ദ്യം ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും പി​ന്നീ​ട് സ​ബ് ഡി​വി​ഷ​ൻ ത​ല​ത്തി​ലും പ​ദ്ധ​തി ന​ട​പ്പാ​ക്കും. ബി.​എ​സ്.​എ​ൻ.​എ​ലി​​െൻറ എ​ല്ലാ സേ​വ​ന​വും ഈ ​ഗ്രൂ​പ്പു​ക​ൾ ല​ഭ്യ​മാ​ക്കും. ഇ​പ്പോ​ൾ എ​റ​ണാ​കു​ളം ജ​ന​റ​ൽ മാ​നേ​ജ​രാ​യ ഫ്രാ​ൻ​സി​സ് ജേ​ക്ക​ബ് പാ​ല​ക്കാ​ട്ട് ജോ​ലി ചെ​യ്യു​മ്പോ​ഴാ​ണ് ' ഓ​ഫി​സ് വി​ട്ടി​റ​ങ്ങു​ക' മു​ദ്രാ​വാ​ക്യം മു​ന്നോ​ട്ടു വെ​ച്ച​ത്. അ​ത് ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ സ്വീ​ക​രി​ച്ചു. ജി​ല്ല​യി​ൽ അ​ഞ്ച് പേ​ര​ട​ങ്ങു​ന്ന 25 ഗ്രൂ​പ്പു​ണ്ടാ​ക്കി. ന​ഷ്​​ട​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന സ്ഥി​തി​യി​ൽ നി​ന്ന് പാ​ല​ക്കാ​ട്ട് 36 കോ​ടി രൂ​പ ലാ​ഭ​മു​ണ്ടാ​ക്കി. ഈ ​ആ​ശ​യ​മാ​ണ് ഇ​പ്പോ​ൾ ദേ​ശ​വ്യാ​പ​ക​മാ​യി ബി.​എ​സ്.​എ​ൻ.​എ​ൽ ന​ട​പ്പാ​ക്കു​ന്ന​ത്.

റി​ല​യ​ൻ​സ് ജി​യോ ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി അ​തി​ജീ​വി​ക്കാ​ൻ വ​ലി​യ ഓ​ഫ​റു​ക​ൾ ന​ൽ​കേ​ണ്ടി വ​രു​ന്ന​തു മൂ​ലം ബി.​എ​സ്.​എ​ൻ.​എ​ലി​​െൻറ വ​രു​മാ​നം കു​റ​യു​ക​യാ​ണ്. ജി​യോ​യു​ടെ ഫൈ​ബ​ർ ടു ​ഹോം' പ​ദ്ധ​തി ആ​ഗ​സ്​​റ്റ് 15ന് ​നി​ല​വി​ൽ വ​രും. ഇ​ത് ലാ​ൻ​ഡ് ലൈ​ൻ സ്വ​ഭാ​വ​ത്തി​ലു​ള്ള ഫോ​ണാ​ണ്. ഈ ​വെ​ല്ലു​വി​ളി നേ​രി​ടാ​ൻ 200 രൂ​പ​ക്ക്​ പ്രീ - ​പെ​യ്ഡ് ലാ​ൻ​ഡ്​​ലൈ​ൻ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ് ബി.​എ​സ്.​എ​ൻ.​എ​ൽ. ഫ​ല​ത്തി​ൽ ഇ​തെ​ല്ലാം വ​രു​മാ​നം കു​റ​യാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ട്.

വ​രു​മാ​നം കു​റ​ഞ്ഞ​തോ​ടെ മാ​സ​ത്തെ അ​വ​സാ​ന പ്ര​വൃ​ത്തി ദി​വ​സം ല​ഭി​ച്ചി​രു​ന്ന ശ​മ്പ​ളം നോ​ൺ-​എ​ക്സി​ക്യു​ട്ടീ​വി​ന് മാ​സം ഒ​ന്നി​നും എ​ക്സി​ക്യു​ട്ടീ​വി​ന് അ​ഞ്ചി​നും എ​ന്നാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത് ന​ട​പ്പാ​യി​ട്ടി​ല്ല. വ​രു​മാ​ന കു​റ​വ്​ മൂ​ലം ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​ത്തി​ൽ​നി​ന്ന് പി​ടി​ക്കു​ന്ന വാ​യ്പ വി​ഹി​തം സ​മ​യ​ത്ത്​ ബാ​ങ്കി​ല​ട​ക്കാ​ൻ ക​ഴി​യാ​തെ​യും വ​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bsnlmalayalam newsQuit Office room
News Summary - BSNL Quit Office - Business News
Next Story