78,569 പേർ നാളെ ബി.എസ്.എൻ.എല്ലിെൻറ പടിയിറങ്ങും; അനിശ്ചിതത്വം ബാക്കി
text_fieldsതൃശൂർ: രാജ്യത്തെ ഏറ്റവും വലിയ സ്വയം വിരമിക്കൽ (വി.ആർ.എസ്) പദ്ധതിയിൽ 78,569 പേർ വെള്ളിയാഴ്ച പൊതുമേഖല ടെലികോം കമ് പനിയായ ഭാരത് സഞ്ചാർ നിഗാം ലിമിറ്റഡിെൻറ (ബി.എസ്.എൻ.എൽ) പടിയിറങ്ങും. കേരളത്തിൽ 4596 പേരാണ് പോകുന്നത്. ഫെബ്രു വരി ഒന്ന് മുതൽ ബി.എസ്.എൻ.എല്ലിൽ അവശേഷിക്കുന്നത് 75,217 ജീവനക്കാരാണ്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം ശൃംഖലയുടെ തുടർ പ്രവർത്തനത്തിന് വേണ്ട ഒരുക്കം പാതിവഴിയിൽ പോലും എത്താത്ത പശ്ചാത്തലത്തിലാണ് ഇത്രയും ജീവനക്കാർ കമ്പനി വിടുന്നത്.
കസ്റ്റമർ സർവിസ് സെൻററുകൾ പ്രവർത്തിപ്പിക്കാൻ കടുത്ത ആൾക്ഷാമം നേരിടും എന്നതാണ് ശനിയാഴ്ച മുതൽ കമ്പനി അഭിമുഖീകരിക്കുന്ന പ്രശ്നം. ഫീൽഡിലാകട്ടെ, കേബിൾ പണിക്ക് കരാറുകാരെ കണ്ടെത്തിയിട്ടില്ല. അതിന് ടെൻഡർ വിളിച്ചിട്ടേയുള്ളൂ. രണ്ടോ മൂന്നോ മാസമെടുക്കും ഇത് പൂർത്തിയാക്കാൻ.അവശേഷിക്കുന്ന ഓഫിസർമാർക്കും ജീവനക്കാർക്കും ജോലി മാറ്റി നിശ്ചയിച്ചതിൽ അപാകതയുണ്ട്. അതിലെ അതൃപ്തിയും ഇവർക്കുണ്ട്. ജീവനക്കാരെക്കാൾ കൃത്യമായി കേബിൾ ലൈനിനെക്കുറിച്ച് അറിയുന്ന കരാർ തൊഴിലാളികൾക്ക് 10 മാസമായി വേതനം കിട്ടിയിട്ടില്ല. അവരിൽ പലരും രംഗം വിട്ടു. അക്കൂട്ടത്തിൽ മികച്ച തൊഴിലാളികളെ തങ്ങളുടെ കൂടെക്കൂട്ടാൻ പുതിയ കരാറിന് ശ്രമിക്കുന്നവർ രംഗത്തുണ്ട്. എന്നാൽ, വേതന കുടിശ്ശിക കിട്ടാതെ കമ്പനി വിടാൻ തൊഴിലാളികൾക്ക് കഴിയുന്നില്ല.
പുനരുദ്ധാരണ പാക്കേജാണ് സർക്കാർ പ്രഖ്യാപിച്ചതെങ്കിൽ അതിൽ സ്വയം വിരമിക്കലും ആസ്തി വിൽപനയും ഒഴികെയുള്ള കാര്യങ്ങൾ അൽപംപോലും മുന്നോട്ട് പോയിട്ടില്ല. ജീവനക്കാരെ കൂട്ടത്തോടെ പറഞ്ഞുവിടുന്നതിന് പിന്നാലെ കണ്ണായ സ്ഥലങ്ങളിലെ ഭൂമിയും കെട്ടിടവും വിൽക്കാനുള്ള നടപടി അതിവേഗം നടക്കുന്നുണ്ട്. അതേസമയം, ബി.എസ്.എൻ.എല്ലിെൻറ മുേന്നാട്ടുപോക്കിന് നിർണായകമായ 4ജി സ്പെക്ട്രം അനുവദിക്കുന്നതും ഉദാര വ്യവസ്ഥയിൽ ബാങ്ക് വായ്പ ലഭ്യമാക്കുന്നതും അടക്കമുള്ള പാക്കേജിലെ കാര്യങ്ങൾ ഇപ്പോഴും അധര വ്യായാമമായി അവശേഷിക്കുകയാണ്.
ബി.എസ്.എൻ.എല്ലിൽനിന്ന് വി.ആർ.എസ് എടുത്തവർക്ക് ‘ബ്രെഡ്സ്’
തൃശൂർ: ബി.എസ്.എൻ.എല്ലിൽനിന്ന് സ്വയം വിരമിക്കലിലൂടെ വെള്ളിയാഴ്ച പുറത്ത് പോകുന്നവർക്കായി ‘ബ്രെഡ്സ്’ പദ്ധതിയുമായി മാനേജ്മെൻറ്. വി.ആർ.എസ് എടുക്കുന്നവരിൽ പരിചയസമ്പന്നരായ ആളുകളെ മാർക്കറ്റിങ്ങിൽ ഉൾപ്പെടുത്താൻ ‘ബി.എസ്.എൻ.എൽ റിട്ടയേഡ് എംപ്ലോയീസ് അസോസിയേറ്റ് ഡിസ്ട്രിബ്യൂട്ടർ സെയിൽസ്’ പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്.
പ്രീ-പെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉൽപന്നങ്ങളുടെ വിൽപനക്ക് നിലവിലുള്ള ഫ്രാഞ്ചൈസിക്കും റീടെയ്ലർക്കും നൽകുന്നതിെൻറ 90 ശതമാനം കമീഷൻ ‘ബ്രെഡ്സി’ൽ ഉൾപ്പെടുന്നവർക്ക് നൽകും. ടോപ്-അപ് വിൽപനക്ക് ഇത് 70 ശതമാനമാണ്. കോമ്പിറ്റൻറ് അതോറിറ്റിയുടെ അംഗീകാരത്തിന് ശേഷമാണ് ഇത് നിലവിൽവരുക. അതേസമയം, ‘സഞ്ചാർ സോഫ്റ്റ്’ എന്ന കമ്പനി സോഫ്റ്റ്വെയറിൽ ഇൗ വിഭാഗത്തെ ഉൾപ്പെടുത്താൻ നടപടിയായിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.