സേവനം നിലക്കും; ഡീസൽ വാങ്ങാൻ ഉടൻ പണം വേണം –ബി.എസ്.എൻ.എൽ
text_fieldsതൃശൂർ: പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തിൽ ലാൻഡ്ലൈൻ, മൊബൈൽഫോൺ സേവനം പൂർണമായി നിലക്കുന്നതിന് മുമ്പ് ഡീസൽ വാങ്ങാൻ അടിയന്തരമായി പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന് ബി.എസ്.എൻ.എൽ കേരള സർക്കിൾ, സി.എം.ഡിയോട് അഭ്യർഥിച്ചു. ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂനിയനും സമാന ആവശ്യം ഉന്നയിച്ചു. സംസ്ഥാനത്ത് ഭൂരിഭാഗം പ്രദേശത്തും വൈദ്യുതി വിതരണം തകരാറിലായതോടെ എക്സ്ചേഞ്ചുകളും അനുബന്ധ സംവിധാനങ്ങളും ഡീസൽ ഉപയോഗിച്ചാണ് പ്രവർത്തിപ്പിക്കുന്നത്. രക്ഷാപ്രവർത്തനം തടസ്സപ്പെടാതെ സഹായിക്കാൻ ലാൻഡ്ലൈൻ, മൊബൈൽ ഫോൺ സേവനം നിരന്തരം ലഭ്യമാക്കേണ്ടതുണ്ട്.
നേരത്തെ വൈദ്യുതി വിതരണം തടസ്സപ്പെടുേമ്പാൾ മാത്രം ഉപയോഗിക്കാൻ കരുതിയിരുന്നതിനേക്കാൾ പത്തിരട്ടി ഡീസൽ ഇപ്പോൾ ആവശ്യമായി വരുന്നുണ്ട്. പ്രളയം ഏറ്റവും മാരകമായി ബാധിച്ച ജില്ലകളിൽ മുഴുവൻ സമയം ഡീസലിലാണ് എക്സ്ചേഞ്ചുകൾ പ്രവർത്തിക്കുന്നത്. പെട്രോൾ പമ്പുകാരിൽനിന്ന് കടമായി ഡീസൽ വാങ്ങുന്നുണ്ട്. എന്നാൽ, സമയത്തിന് പണം കൊടുക്കാനാവുന്നില്ല. ഇതിന് എത്രയും പെെട്ടന്ന് ഫണ്ട് അനുവദിക്കണം.
ഉപഭോക്താക്കൾക്ക് ബി.എസ്.എൻ.എൽ ഒാഫിസിൽ എത്താൻ കഴിയാത്തതിനാൽ ബിൽ തുക അടക്കാനാവുന്നില്ല. ഇത് ഡിസ്കണക്ഷന് വഴിവെക്കും. ഇൗ സാഹചര്യത്തിൽ ലാൻഡ്ലൈൻ ബില്ലും മൊബൈൽ പോസ്റ്റ്പെയ്ഡ് ബില്ലും അടക്കാൻ സമയം ദീർഘിപ്പിച്ചു നൽകണം. പ്രീപെയ്ഡ് സമയപരിധിയും ദീർഘിപ്പിക്കണം. ബി.എസ്.എൻ.എൽ കേബിളും ഉപകരണങ്ങളും മറ്റും വ്യാപകമായി നശിച്ചിട്ടുണ്ട്. ഇത് നന്നാക്കാനും ഫണ്ട് വേണമെന്ന് സർക്കിൾ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, പ്രളയക്കെടുതി ആരംഭിച്ചതിനു ശേഷം സ്വകാര്യ ഒാർപറേറ്റർമാരുടെ മൊബൈൽ നെറ്റ്വർക്ക് ലഭ്യമല്ലാത്ത സാഹചര്യമുണ്ട്. വൈദ്യുതി വിതരണം നിലച്ച പ്രദേശങ്ങളിൽ സ്വകാര്യ ഒാപറേറ്റർമാരുടെ സംവിധാനങ്ങൾ പാടെ നിലച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.