ഗുജറാത്ത് ഫലം: കേന്ദ്രബജറ്റ് ഗ്രാമീണ മേഖലക്ക് ഉൗന്നൽ നൽകും
text_fieldsന്യൂഡൽഹി: ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഗ്രാമങ്ങളിൽ നിന്ന് തിരിച്ചടി നേരിട്ടതോടെ അടുത്ത ബജറ്റിൽ മോദി സർക്കാർ ഗ്രാമീണ മേഖലക്ക് ഉൗന്നൽ നൽകുമെന്ന് സൂചന. അടുത്ത ബജറ്റ് കർഷകർ, ഗ്രാമീണമേഖലയിലെ തൊഴിലവസരങ്ങൾ, അടിസ്ഥാനസൗകര്യ വികസനം എന്നിവക്കാവും പ്രാധാന്യം നൽകുകയെന്ന് ധനകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇക്കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ നഗര വോട്ടർമാർ ബി.ജെ.പിയെ പിന്തുണച്ചുവെങ്കിലും ഗ്രാമീണ മേഖലയിൽ പാർട്ടിക്ക് തിരിച്ചടിയേറ്റിരുന്നു. കർഷകരുടെ വരുമാനത്തിലുണ്ടായ കുറവ്്്, അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളാണ് ഗ്രാമീണ മേഖലയിൽ ബി.ജെ.പിക്ക് തിരിച്ചടിയായത്. 2018ലും 2019ലുമായി നിരവധി സംസ്ഥാനങ്ങളിലും ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് ഇൗ സാഹചര്യത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങൾക്കാവും ധനമന്ത്രി അരുൺ ജെയ്റ്റ്ലി പ്രാധാന്യം നൽകുക.
അതേ സമയം, ജി.എസ്.ടി നടപ്പാക്കിയത് മൂലമുണ്ടായ വരുമാന നഷ്ടം സർക്കാറിനെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്. പൊതുമേഖല സ്ഥാപനങ്ങളുടെ ഒാഹരി വിൽപ്പന നടത്തിയും സബ്സിഡി പോലുള്ളവ വെട്ടികുറച്ചും ഇൗ പ്രതിസന്ധിയെ മറികടക്കാനാവുമെന്നാണ് സർക്കാറിെൻറ കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.