കർഷകർക്കും നികുതി വരുന്നു
text_fieldsന്യൂഡൽഹി: കാർഷിക വരുമാനവും നികുതി പരിധിയിൽ കൊണ്ടു വരാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. വൻകിട കർഷകരിൽ നിന്ന് നികുതി ഇൗടാക്കാനാണ് സർക്കാർ നീക്കം. കൂടുതൽ പേരെ നികുതിവലയിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് കർഷകർക്കും നികുതി ഇൗടാക്കാൻ സർക്കാർ ഒരുങ്ങുന്നത്. വരുന്ന ബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.
സർക്കാറിെൻറ കണക്കുകൾ പ്രകാരം രാജ്യത്ത് 70 ശതമാനം കർഷകരും ഒരു ഹെക്ടറിൽ താഴെ മാത്രം ഭൂമിയിൽ കൃഷി ചെയ്യുന്നവരാണ്. 0.4 ശതമാനം 10 ഹെക്ടറിൽ കൂടുതൽ ഭൂമിയിൽ കൃഷി ചെയ്യുന്ന കർഷകരാണ്. 3.7 ശതമാനം കർഷകർ 4 മുതൽ 10 ഹെക്ടർ ഭൂമിയിൽ കൃഷി ചെയ്യുന്നവരാണ്. ഇൗ വരുന്ന 4.1 ശതമാനം പേർക്ക് കാർഷിക നികുതി ചുമത്തനാണ് സർക്കാർ നീക്കം. 25,000 കോടി വരെ ഇത്തരത്തിൽ നികുതിയായി പിരിച്ചെടുക്കാമെന്ന് സർക്കാർ കണക്കു കൂട്ടുന്നു.
സമ്പന്നരായ കർഷകരിൽ നിന്ന് നികുതി ഇൗടാക്കുന്നത് പരിഗണിക്കണമന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യം അഭിപ്രായപ്പെട്ടിരുന്നു. നീതി ആയോഗും കാർഷിക വരുമാനം നികുതി പരിധിയിൽ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.