പ്രതിഷേധം ബാക്കി; നികുതി നിർദേശങ്ങളിൽ മാറ്റമില്ല
text_fieldsന്യൂഡൽഹി: പുതിയ കേന്ദ്ര ബജറ്റിലെ ജനദ്രോഹ നികുതി സമാഹരണ നിർദേശങ്ങൾക്കെതിരെ പാർ ലമെൻറിനകത്തും പുറത്തും ഉയർന്ന പ്രതിഷേധം വകവെക്കാതെ ധനബിൽ സർക്കാർ ലോക്സഭയി ൽ പാസാക്കി. പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ എക്സൈസ് തീരുവ, ചെറുകിട-ഇടത്തരം പത്രങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കിയ ന്യൂസ്പ്രിൻറ് ഇറക്കുമതി തീരുവ വർധന എന്നിവക്കെതിരെ നിരവധി എം.പിമാർ എതിർപ്പ് ഉയർത്തിയെങ്കിലും വിലപ്പോയില്ല.
പെട്രോളിനും ഡീസലിനും രണ്ടര രൂപയോളമാണ് ബജറ്റിൽ എക്സൈസ് തീരുവ കൂട്ടിയത്. ന്യൂസ്പ്രിൻറ് ഇറക്കുമതി തീരുവ 10 ശതമാനം ഉയർത്തി. ഒരു കോടി രൂപയിൽ കൂടുതൽ പ്രതിവർഷം ബാങ്കിൽനിന്ന് രൊക്കം പണമായി പിൻവലിച്ചാൽ രണ്ടു ശതമാനം നികുതി നൽകണമെന്ന ബജറ്റ് നിർദേശവും അതേപടി തുടരും.
ജീവിത സാഹചര്യം മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ് ബജറ്റിലെ നിർദേശങ്ങളെന്ന് ധനബിൽ ചർച്ചക്ക് മറുപടി പറഞ്ഞ ധനമന്ത്രി നിർമല സീതാരാമൻ അവകാശപ്പെട്ടു. ഡിജിറ്റൽ പേമെൻറ്, മേക് ഇൻ ഇന്ത്യ എന്നിവ പ്രോത്സാഹിപ്പിക്കുന്നതാണ് ബജറ്റ്. നികുതിനിയമങ്ങൾ ലളിതമാക്കാൻ ധനമന്ത്രാലയം രൂപവത്കരിച്ച ദൗത്യസംഘം വൈകാതെ റിപ്പോർട്ട് നൽകും. അതനുസരിച്ച് പുതിയ പ്രത്യക്ഷ നികുതിച്ചട്ട വ്യവസ്ഥകൾ രൂപപ്പെടുത്തും.
ധനബില്ലുമായി ബന്ധപ്പെടാത്ത നിയമഭേദഗതികൾ അതിൽ ഉൾപ്പെടുത്തി സമഗ്ര ചർച്ച ഒഴിവാക്കി പിന്നാമ്പുറ നിയമനിർമാണം നടത്തുന്നതിനെ ആർ.എസ്.പിയിലെ എൻ.കെ. പ്രേമചന്ദ്രൻ ചോദ്യം ചെയ്തെങ്കിലും സർക്കാറും സ്പീക്കറും അംഗീകരിച്ചില്ല. ബിനാമി നിയമം, സെബി നിയമം, റിസർവ് ബാങ്ക് നിയമം, പി.എം.എൽ.എ നിയമം തുടങ്ങിയവ ധനബില്ലിെൻറ ഭാഗമായി പരിഗണിക്കാൻ പറ്റില്ലെങ്കിലും സർക്കാർ മറിച്ചാണ് ചെയ്തിരിക്കുന്നതെന്ന് പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. നികുതിനിർദേശങ്ങൾ മാത്രമാണ് ധനബില്ലിെൻറ ഭാഗമാകേണ്ടത്.
എന്നാൽ, ഭരണഘടന വ്യവസ്ഥകൾ പ്രകാരം, സർക്കാറിെൻറ ആവശ്യങ്ങൾക്ക് അനുസൃതമായി, നികുതീതര നിർദേശങ്ങളും ധനബില്ലിെൻറ ഭാഗമാക്കാൻ കഴിയുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വാദിച്ചു. സമീപ വർഷങ്ങളിൽ ഇങ്ങനെ നികുതീതര നിർദേശങ്ങൾ ധനബില്ലിെൻറ ഭാഗമാക്കി സഭ പാസാക്കിയിട്ടുണ്ടെന്ന് സ്പീക്കർ ഒാം ബിർള റൂളിങ് നൽകി. പത്രക്കടലാസ് ഇറക്കുമതി തീരുവ പിൻവലിക്കണമെന്ന് ബി.ജെ.ഡിയിലെ ഭർതൃഹരി മെഹ്താബ് കൊണ്ടുവന്ന നിർദേശം സഭ ശബ്ദ വോേട്ടാടെ തള്ളി. ആഭ്യന്തര ഉൽപാദനം കൂട്ടാനെന്ന വിശദീകരണത്തോടെ പത്രക്കടലാസിെൻറ തീരുവ കൂട്ടിയത് പത്രവ്യവസായത്തെ തകർക്കുമെന്ന് മുസ്ലിംലീഗിലെ ഇ.ടി. മുഹമ്മദ് ബഷീറും ചൂണ്ടിക്കാട്ടി.
എന്നാൽ, മറുപടി പ്രസംഗത്തിൽ വിഷയം ധനമന്ത്രി പരാമർശിച്ചതു തന്നെയില്ല. അഞ്ചു ലക്ഷം കോടിയുടെ സമ്പദ്വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റുമെന്ന് പറയുന്ന സർക്കാർ അതിനായി ഒരു രൂപരേഖയും മുന്നോട്ടുവെച്ചിട്ടില്ലെന്ന് ധനബിൽ ചർച്ചക്ക് തുടക്കമിട്ട കോൺഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി ചൂണ്ടിക്കാട്ടി. സാമ്പത്തിക സത്യസന്ധത ചോർന്ന ബജറ്റാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.