ബജറ്റ്: നേട്ടവും കോട്ടവും
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ നരേന്ദ്രമോദി സർക്കാറിെൻറ അവസാന സമ്പൂർണ്ണ ബജറ്റാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി അവതരിപ്പിച്ചത്. കാർഷിക മേഖലക്കും ഗ്രാമീണ മേഖലക്കും ഉൗന്നൽ നൽകുന്ന ബജറ്റ് തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ളതാണ്. ചില മേഖലകൾക്ക് ബജറ്റ് മൂലം നേട്ടമുണ്ടായപ്പോൾ ചിലതിന് നഷ്ടവുമുണ്ടായി.
ബജറ്റിൽ നേട്ടമുണ്ടാക്കിയ മേഖലകൾ
കാർഷിക മേഖല
കാർഷിക മേഖലക്ക് കൂടുതൽ പണം ഇത്തവണ സർക്കാർ അനുവദിച്ചിട്ടുണ്ട്. കാർഷിക ഉൽപന്നങ്ങൾ നിശ്ചിത വില, ജലസേചന പദ്ധതികൾക്ക് കൂടുതൽ തുക, ഗ്രാമീണ വികസനത്തിനായി കൂടുതൽ വിഹിതം എന്നിവയെല്ലാം ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. കാർഷിക മേഖലയുടെ വളർച്ചക്ക് ഇത് സഹായകമാവുമെന്നാണ് പ്രതീക്ഷ. കാർഷിക ഉൽപന്നങ്ങൾ നിർമിക്കുന്ന കമ്പനികൾക്ക് ഇത് ഗുണകരമാവും
ആരോഗ്യ മേഖല
50 കോടി ജനങ്ങൾക്ക് ഉപകാരപ്രദമാവുന്ന ആരോഗ്യ സുരക്ഷ പദ്ധതിയിലുടെ തെരഞ്ഞെടുപ്പ് തന്നെയാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. പദ്ധതിയുടെ ഗുണഭോക്താകൾക്ക് പ്രതിവർഷം അഞ്ച് ലക്ഷം രൂപ വെര റീ ഇംപേഴ്സ്മെൻറായി നൽകാനും തീരുമാനിച്ചിട്ടുണ്ട്. രാജ്യത്ത് ആശുപത്രികൾക്ക് ഇതിെൻറ ഗുണമുണ്ടാവുമെന്നാണ് പ്രതീക്ഷ.
അടിസ്ഥാന സൗകര്യമേഖല
അടിസ്ഥാന സൗകര്യ മേഖലക്കായി വൻ പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചത്. ഇൻഫ്രാസെക്ടചർ കമ്പനികൾക്ക് ഇത് ഗുണകരമാവും. ഉഡാൻ മേഖലയിൽ കൂടുതൽ വിമാനത്താവളങ്ങളെ ഉൾപ്പെടുത്തിയത് വിമാനകമ്പനികൾക്ക് ഗുണകരമാവും.
കോർപ്പറേറ്റ് മേഖല
രാജ്യത്തെ സാമ്പത്തിക നിക്ഷേപം വർധിക്കാനായെങ്കിലും കോർപ്പേററ്റ് നികുത് കുറച്ചത് വൻകിട കമ്പനികൾ ഗുണകരമാവും. 50 കോടി രൂപ വിറ്റുവരവുള്ള കമ്പനികൾക്ക് കോർപ്പേററ്റ് ടാക്സ് 25 ശതമാനമായി നേരത്തെ തന്നെ കുറച്ചിരുന്നു. ഇതിെൻറ പരിധി 250 കോടിയായാണ് വർധിപ്പിച്ചത്.
നഷ്ടമുണ്ടായത്
മൊബൈൽ കമ്പനികൾ
മൊബൈൽ കമ്പനികളുടെ കസ്റ്റംസ് തീരുവ കുറക്കാനുള്ള തീരുമാനം മൊബൈൽ കമ്പനികൾക്ക് തിരിച്ചടിയാവും. വിദേശ നിർമിത മൊബൈൽ ഫോണുകളുടെ വില കുറയുന്നതിന് ഇത് കാരണമാവും. ഇന്ത്യയിലെ പ്രമുഖ മൊബൈൽ കമ്പനികൾക്കെല്ലാം ഇത് തിരിച്ചടിയാവും. ടി.വി നിർമാണ കമ്പനികളുടെ സ്ഥിതിയും വ്യത്യസ്തമല്ല.
ധനകാര്യ മേഖല
ഇക്വിറ്റി നിക്ഷേപങ്ങൾക്ക് നികുതി ചുമത്താനുള്ള തീരുമാനം ധനകാര്യസ്ഥാപനങ്ങൾക്ക് തിരിച്ചടിയാവും. െഎ.ഡി.എഫ്.സി, റിലയൻസ്, ആദിത്യ ബിർല, െഎ.സി.െഎ.സി.െഎ തുടങ്ങിയ ധനകാര്യസ്ഥാപനങ്ങളുടെ തിരിച്ചടി സൃഷ്ടിച്ചത്.
ആദായ നികുതിദായകർ
ആദായ നികുതി സ്ലാബുകളിൽ മാറ്റം വരുത്താത്തത് മധ്യവർഗ കുടുംബങ്ങളിൽ ചെറിയ നിരാശയുണ്ടാക്കിയിട്ടുണ്ട്. ആദായ നികുതി പരിധി രണ്ടര ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷമാക്കി ഉയർത്തുമെന്നാണ് പ്രതീക്ഷിച്ചത്. മെഡിക്കൽ റീ ഇംപേഴ്സ്മെൻറിൽ മാറ്റം വരുത്തിയെങ്കിലും ആദായ നികുതിയിൽ കാര്യമായ ഇളവുകൾ സർക്കാർ നൽകിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.