നേരിടലാണ് പ്രധാനം
text_fieldsപ്രതിസന്ധികളിൽ നിന്നുള്ള ഒളിച്ചോട്ടമല്ല, മറിച്ച് അവയെ നേരിടുകയും അതിൽനിന്ന് പുതിയ അവസരങ്ങൾ കെണ്ടത്തുക യുമാണ് പ്രധാനമെന്ന് ‘െഎ.ഡി ഫ്രഷ് ഫുഡ്’ സി.ഇ.ഒ പി.സി. മുസ്തഫ പറയുന്നു. ഇൗ ലോക്ഡൗൺ കാലം ‘െഎ.ഡി ഫ്രഷ് ഫുഡ്’ തെളിയിച്ചതും അതു തന്നെയാണ്. പ്ലാൻറുകളടക്കം അടച്ചിടുകയാണ് ഏറ്റവും എളുപ്പമുള്ള ജോലി. എന്നാൽ, അത് ഒളിച്ചോട്ട മാണ്. അത് ശരിയല്ലെന്ന് ബോധ്യമായിരുന്നു തങ്ങൾക്കെന്ന് മുസ്തഫ വ്യക്തമാക്കുന്നു. അവശ്യ സാധനങ്ങളുടെ പട്ട ികയിൽ വരുന്ന തങ്ങളുടെ ഭക്ഷ്യ ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് എത്തിച്ചുകൊടുക്കുക ചുമതലയും ബാധ്യതയുമായി കാണുന്നു.
അതിന് ആദ്യം തയാറാക്കേണ്ടത് ജീവനക്കാരെയാണ്. അതിനായി അവരുടെയും കുടുംബത്തിെൻയും പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹരിച്ചു. തുടർന്ന്, ഡോക്ടർമാരുമായുള്ള കൂടിക്കാഴ്ചയും സംഘടിപ്പിച്ചു. ഇതു ജോലിക്കിറങ്ങാനുള്ള ആത്മധൈര്യം അവർക്ക് നൽകി. ഉൽപന്നങ്ങൾ വേഗത്തിൽ എത്തിക്കാവുന്നിടത്തേക്ക് വിതരണം പരിമിതപ്പെടുത്തുകയും ഉൽപന്നങ്ങളുടെ എണ്ണം കുറക്കുകയും ചെയ്തു. ഇതോടെ, ഇൗ ലോക്ഡൗൺ കാലത്ത് വിറ്റുവരവ് സാധാരണയിൽനിന്ന് ഇരട്ടിയായി.
പ്രതിസന്ധികാലം പുതിയ കണ്ടെത്തലുകളുടെ നാളുകൾ കൂടിയാണ്. ഉപഭോക്താക്കളുടെ ആവശ്യങ്ങളും ആവലാതികളും മനസ്സിലാക്കാനും പരിഹരിക്കാനുമുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നടപ്പാക്കിയ പദ്ധതികൾ വൻ ജനപ്രീതിയാണ് നേടിയത്. ഇൗ സമയത്തെ വളരെ ഫലപ്രദമായി ഉപയോഗിച്ചതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ നല്ല സേവനം നൽകാനായി.
വയനാട്ടിലെ തറവാട്ടിൽ, മാതാപിതാക്കളോടൊപ്പമാണ് മുസ്തഫ ഇപ്പോൾ. ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചുള്ള ഉത്കണ്ഠ ഒാരോ മാതാപിതാക്കൾക്കുമുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കുന്നു. ആ തിരിച്ചറിവിലാണ് ഒപ്പം ജോലിയെടുക്കുന്നവർക്കായുള്ള കരുതലും.
തയാറാക്കിയത്: അജിത് ശ്രീനിവാസൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.