നിലനിൽപാണ് വിഷയം; കച്ചവടക്കാരെ പരിഗണിക്കണം
text_fieldsകോവിഡ് മഹാമാരിയും അനിശ്ചിതമായ ലോക്ഡൗണും സൃഷ്ടിച്ച അസാധാരണ പ്രതിസന്ധി മറ്റ് മ േഖലകൾപോലെ വസ്ത്രവ്യാപാര മേഖലയിലും അപ്രതീക്ഷിത പ്രഹരം തന്നെയായെന്ന് ശോഭിക വെ ഡ്ഡിങ്സ് ജനറൽ മാനേജർ എൽ.എം. ദാവൂദ്. പ്രത്യാഘാതം വിവരണാതീതമാണ്. ഒഴിവുകാലവും ഉത്സ വങ്ങളും ഈസ്റ്ററും വിവാഹ സീസണും വിഷുവും ചെറിയ പെരുന്നാളുമടക്കം മുന്നിൽ കണ്ട് വാങ്ങിക്കൂട്ടിയ സ്റ്റോക്ക് അത്രക്കും ഭീമമാണ്.
വില കൂടിയതും ഫാൻസി, സിൽക് ഇനങ്ങളും മറ്റും കേടുവരാനുള്ള സാധ്യത ഏറെയാണ്. ജീവനക്കാരുടെ ശമ്പള വിതരണവും കെട്ടിട വാടകയും വൈദ്യുതി ബില്ലും, വായ്പ തിരിച്ചടവും, നികുതി അടവും എല്ലാം അവതാളത്തിലായി. ജീവനക്കാർ നിത്യചെലവ് നിറവേറ്റാൻ ബുദ്ധിമുട്ടുേമ്പാൾ സ്വന്തത്തെ കുറിച്ച് ഞങ്ങൾ ചിന്തിക്കുന്നു പോലുമില്ല.
ഈ ദുരവസ്ഥയിൽനിന്ന് വ്യാപാരി സമൂഹത്തെ കൈപിടിച്ചുയർത്താൻ സർക്കാർ അടിയന്തരമായി ഇടപെട്ടേ തീരൂ. ഓരോ സ്ഥാപനത്തിെൻറയും വാർഷിക വിറ്റുവരവ് അടിസ്ഥാനമാക്കി 10-15 വർഷക്കാലയളവിൽ പലിശരഹിത/നാമമാത്ര പലിശ നിരക്കിൽ ധനസഹായം ലഭ്യമാക്കുക. മൂന്നു വർഷത്തേക്ക് തൊഴിലുടമയുടെ ഇ.എസ്.െഎ-പി.എഫ് വിഹിതം സംസ്ഥാന-കേന്ദ്ര സർക്കാറുകൾ വഹിക്കുക, പ്രളയ െസസ് നിർത്തലാക്കുക, ലോക്ഡൗൺ കാലത്തെ പാതി ശമ്പളം ഇ.എസ്.ഐയിൽനിന്ന് നൽകാൻ നിയമം ഭേദഗതി ചെയ്യുക, വൈദ്യുതി ഫിക്സഡ് ചാർജ് നിർത്തലാക്കുക.
ഉപയോഗിക്കുന്ന വൈദ്യുതിക്ക് സബ്സിഡി അനുവദിക്കുക, തൊഴിൽ നികുതിയിൽ ഇളവ് നൽകുക, കെട്ടിട വാടക കുറക്കുന്നതിന് കെട്ടിട ഉടമക്ക് നികുതി ഇളവ് നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് സർക്കാറിനു മുന്നിൽ ഉന്നയിക്കാനുള്ളത്. അധികാരികളോട് ഒന്നേ പറയാനുള്ളൂ. ഞങ്ങൾ കച്ചവടക്കാരെ കൂടി പരിഗണിക്കൂ. ഇത് നിലനിൽപിനു വേണ്ടിയുള്ള അഭ്യർഥനമാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.