ഇന്ത്യയിലെ ആറ് വിമാനത്താവളങ്ങൾ ജൂലൈയിൽ അദാനിക്ക് കൈമാറിയേക്കും
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ ആറ് വിമാനത്താവളങ്ങൾ ജൂലൈയിൽ അദാനിക്ക് എൻറർപ്രൈസസിന് കൈമാറും. ആറ് വിമാനത്താവളങ്ങളു ം 50 വർഷത്തേക്ക് നടത്താനുള്ള അവകാശം അദാനി സ്വന്തമാക്കിയിരുന്നു. എന്നാൽ, ഇതിൻെറ നടപടിക്രമങ്ങളൊന്നും വ്യോമയ ാന മന്ത്രാലയം പൂർത്തികരിച്ചിരുന്നില്ല. ഇപ്പോൾ രണ്ടാമതും മോദി സർക്കാർ അധികാരമേറ്റതോടെ എത്രയും പെട്ടെന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി വിമാനത്താവളങ്ങൾ കൈമാറാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
തിരുവനന്തപുരം, മംഗളൂരു, ലക്നോ, അഹമ്മദാബാദ്, ഗുവാഹത്തി, ജയ്പൂർ വിമാനത്താവളങ്ങളാണ് അദാനി എൻറർപ്രൈസസ് ഏറ്റെടുക്കുന്നത്. ഇടപാടിലൂടെ ഏകദേശം 1300 കോടി രൂപ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് പ്രതിവർഷം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പണം ഉപയോഗിച്ച് മറ്റ് വിമാനത്താവളങ്ങൾ നവീകരിക്കാനാണ് എയർപോർട്ട് അതോറിറ്റിയുടെ പദ്ധതി.
വിമാനത്താവളങ്ങളുടെ നടത്തിപ്പവകാശം എയർപോർട്ട് അതോറിറ്റിക്ക് നൽകിയത് വിവാദങ്ങൾക്ക് കാരണമായിരുന്നു. വിമാനത്താവളങ്ങൾ അദാനിക്ക് കൈമാറുന്നതിനെതിരെ കേരളം ഉൾപ്പടെ പലയിടത്തും നിന്നും പ്രതിഷേധവും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.