ധനസ്ഥിതി ആശങ്കജനകം –സി.എ.ജി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിെൻറ ധനസ്ഥിതി ആശങ്കജനകമായി തുടരുന്നെന്ന് കംട്രോള ര്‍ ആൻഡ് ഓഡിറ്റര്‍ ജനറലിെൻറ റിപ്പോര്‍ട്ട്. റവന്യൂ-ധന കമ്മികൾ ഉയരുകയാണ്. റവന്യൂ വരുമാനത്തിെൻറ 18 ശതമാനമായി പലിശ ബാധ്യതയും 24 ശതമാനമായി പെൻഷൻ ബാധ്യതയും വർധിച് ചു. നികുതി വരുമാന വളർച്ച കുറഞ്ഞ നിലയിലാണ്. മൂലധന ചെലവ് കുറഞ്ഞു. കൂടിയ പലിശക്ക് സ ർക്കാർ കടമെടുക്കുകയും കുറഞ്ഞ പലിശക്ക് വായ്പകളും മുൻകൂറുകളും നൽകുകയും ചെയ്യു ന്നെന്നും ചെലവിൽ നിയന്ത്രണമില്ലാത്തത് സാമ്പത്തിക നിലയെ സമ്മര്ദത്തിലാക്കുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. 2018 മാര്‍ച്ച് വരെയുള്ള സമ്പദ്വ്യവസ്ഥയെക്കുറിച്ച റിപ്പോർട്ട് ധനമന്ത്രിക്കുവേണ്ടി മന്ത്രി വി.എസ്. സുനില്‍കുമാർ നിയമസഭയില്‍ സമർപ്പിച്ചു. ധനകമ്മി അനുപാതം മൂന്ന് ശതമാനമായി കുറക്കാൻ ലക്ഷ്യമിെട്ടങ്കിലും പാലിക്കാനായില്ല. 17-18ൽ കമ്മി 3.9 ശതമാനമാണ്. റവന്യൂ കമ്മി 16-17ലെ 15,484 കോടിയില്‍നിന്ന് 17-18 ൽ 16,928 കോടിയായി. ഇക്കാലയളവിലെ ധനകമ്മി 26,448 കോടിയില്‍നിന്ന് 26,838 കോടിയായി ഉയര്‍ന്നു.
വരുമാനം 13-14ലെ 49,177 കോടിയില്‍നിന്ന് 17-18 ൽ 83,020 കോടിയായി ഉയർന്നു. തനത് നികുതി വരവില്‍ ഈ കാലയളവില്‍ വലിയ കുറവുണ്ടായി. 13-14 ൽ നികുതി വരവ് വിഹിതം 65 ശതമാനമായിരുന്നത് 17-18ല്‍ 56 ശതമാനമായി കുറഞ്ഞു. സംസ്ഥാന ഭാഗ്യക്കുറിയില്‍നിന്ന് 9034 കോടിയുടെ വരുമാനമുണ്ടാെയങ്കിലും ഉയർന്ന ചെലവ് മൂലം അറ്റാദായം 1406 കോടി മാത്രമാണ്. റവന്യൂ ചെലവില്‍ ഓരോ വര്‍ഷവും വലിയ വർധനയുണ്ടായി. 16-17ലെ 91,096 കോടിയില്‍നിന്ന് 17-18ല്‍ 99,948 കോടി രൂപയായി വർധിച്ചു. റവന്യൂ ചെലവ് വർധിച്ചപ്പോൾ മൂലധന ചെലവിന് മുൻഗണന ഇല്ലാതായി. പലിശ, പെൻഷൻ എന്നിവയുടെ ബാധ്യത ഉയർന്നു. നടപ്പുവർഷം മൂലധനച്ചെലവില്‍ 1377കോടി രൂപയുടെ കുറവുണ്ടായി. 17-18ൽ മുൻവർഷത്തെ 10 ശതമാനത്തിൽനിന്ന് എട്ടായി കുറഞ്ഞു.
ശമ്പളം, വേതനം, പലിശ, പെന്ഷന് എന്നിവയിലെ ചെലവ് വന്‍ തോതില്‍ ഉയരുന്നു. അഞ്ചുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിപ്പോൾ. മാറ്റിവെക്കാന്‍ കഴിയാത്ത ചെലവുകളും റവന്യൂ വരുമാനവും പരിഗണിച്ചാല്‍ 83 ശതമാനമാണിത്. പദ്ധതികൾക്കുവേണ്ട വിഹിതത്തെ ഇത് കുറക്കും. കഴിഞ്ഞ അഞ്ചുവര്‍ഷം സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നിക്ഷേപത്തില്‍നിന്ന് ലഭിച്ച ശരാശരി ആദായം 1.44 ശതമാനമാണ്. എന്നാല്‍, ഇതേ കാലത്ത് വായ്പകള്‍ക്ക് സര്‍ക്കാര്‍ 7.24 ശതമാനം ശരാശരി പലിശ നല്കി. കടമെടുപ്പിെൻറ ശരാശരി ചെലവ് 7.48 ശതമാനം ആയിരിക്കെ, സര്‍ക്കാര്‍ നല്കിയ വായ്പകള്‍ക്കും മുന്കൂറുകള്ക്കും ലഭിച്ച പലിശ 0.25 ശതമാനം മാത്രമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
മുക്കാൽ ലക്ഷം കോടിയുടെ കടം
ഏഴ് വർഷത്തിനകം തിരിച്ചടക്കേണ്ടിവരും
തിരുവനന്തപുരം: സംസ്ഥാനം വാങ്ങിക്കൂട്ടിയതിൽ മുക്കാൽ ലക്ഷം കോടിയോളം (71,698.62) രൂപയുടെ കടം അടുത്ത ഏഴ് വർഷത്തിനകം തിരിച്ചടക്കേണ്ടിവരും. 2025 മാർച്ചിനകമാണ് കടം മടക്കിക്കൊടുക്കേണ്ടത്. അഞ്ചുവർഷത്തിനകം 43,261.49 േകാടി രൂപ തിരിച്ചടക്കണം. സംസ്ഥാനത്തിെൻറ സാമ്പത്തിക ബാധ്യതയുടെ സിംഹഭാഗവും പൊതുവിപണിയിൽ നിന്നുള്ള വായ്പകളാണ് (54 ശതമാനം). 17-18ൽ വാങ്ങിയ കടത്തിൽ വെറും 6,164 കോടി മാത്രമാണ് വികസനത്തിനായി വിനിയോഗിച്ചത്. ഇത് ആകെ വാങ്ങിയതിെൻറ 24 ശതമാനമാണെന്നും സി.എ.ജി റിപ്പോർട്ടിൽ പറയുന്നു.
കിഫ്ബിക്കുവേണ്ടി എടുക്കുന്ന വായ്പകളുടെ മുതലും പലിശയും തിരിച്ചുകൊടുക്കാൻ സർക്കാർ ഗാരൻറി നൽകുന്നുണ്ട്. ബജറ്റിന് പുറത്തുള്ള ഇൗ കടംവാങ്ങൽ സംസ്ഥാനത്തിെൻറ ബാധ്യതകളിൽ ഉൾപ്പെടുന്നെങ്കിലും ധനകാര്യ കണക്കുകളിൽ രേഖപ്പെടുത്തിയിട്ടില്ല. സര്‍ക്കാറിെൻറ എല്ലാകടങ്ങളും വീട്ടാൻ ഋണമോചന ഫണ്ട് രൂപവത്കരിച്ചെങ്കിലും 2017-18ല്‍ അതിൽ വിഹിതം ഉണ്ടായില്ല. ഗാരണ്ടി റിഡംപ്ക്ഷന്‍ ഫണ്ട് രൂപവത്കരണവും ഉണ്ടായില്ല. 2018 മാര്‍ച്ച് അവസാനം സംസ്ഥാന ദുരന്തപ്രതിരോധ നിധിയില്‍ 287.08 കോടി രൂപ മിച്ചമുണ്ട്. പത്താം ധനകാര്യ കമീഷൻ ശിപാർശയിൽ 13,560.08 കോടി രൂപ ലഭിക്കേണ്ടിയിരുന്നിടത്ത് കേന്ദ്ര സര്‍ക്കാര്‍ 251.80 കോടി കുറച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.