ആ വെല്ലുവിളി മറികടക്കാൻ ജെയ്റ്റ്ലിക്കാവുമോ?
text_fieldsന്യൂഡൽഹി: വരാനിരിക്കുന്ന കേന്ദ്രബജറ്റ് നരേന്ദ്രമോദി സർക്കാറിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. ജി.എസ്.ടിയും നോട്ട് നിരോധനവും സൃഷ്ടിച്ച സാമ്പത്തിക പ്രശ്നങ്ങൾക്ക് ബജറ്റിൽ പരിഹാരം കാണണം. വരവും ചെലവും തമ്മിലുള്ള അന്തരം കുറക്കുകയും വേണം. ഇതിനൊപ്പം വരാനിരിക്കുന്ന തെരഞ്ഞെടുപ്പകൾ കൂടി പരിഗണിച്ച് വേണം ബജറ്റുണ്ടാക്കാൻ.
ഭാരതീയ ജനത പാർട്ടിയുടെ പ്രധാന വോട്ട് ബാങ്ക് മധ്യവർഗവും നഗര വോട്ടർമാരുമാണ്. ചെറുകിട വ്യവസായികളിലും മോദി സർക്കാറിന് സ്വാധീനമുണ്ട്. ജി.എസ്.ടിയും നോട്ട് നിരോധനവും ചെറുകിട വ്യവസായികൾക്ക് സൃഷ്ടിച്ച വെല്ലുവിളി ചെറുതല്ല. ഇവർക്കായി ജനപ്രിയമായ പ്രഖ്യാപനങ്ങൾ സർക്കാറിന് നടത്തേണ്ടി വരും. അല്ലെങ്കിൽ വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും ഏട്ട് നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലും അത് തിരിച്ചടി നൽകും.
ഇതിനൊപ്പം തന്നെ പരിഗണിക്കേണ്ടതാണ് ഗ്രാമീണ മേഖലയിലെ പ്രശ്നങ്ങളും. പല സംസ്ഥാനങ്ങളിലെയും കർഷകർ കടക്കെണിയിൽ വലയുകയാണ്. ഇവരെ ഒപ്പം നിർത്തണമെങ്കിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ വേണ്ടി വരും. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഗ്രാമീണ മേഖലയിൽ ബി.ജെ.പിക്ക് വോട്ട് കുറഞ്ഞതും ഇതിനൊപ്പം ചേർത്ത് വായിക്കേണ്ടതുണ്ട്. എന്നാൽ, നിലവിലെ സാമ്പത്തിക സ്ഥിതിയനുസരിച്ച് പണം വാരിക്കോരി ചെലവഴിക്കാനും സാധ്യമല്ല. തെരഞ്ഞെടുപ്പും രാജ്യത്തിെൻറ സാമ്പത്തിക സ്ഥിതിയും ഒരുമിച്ച് പരിഗണിക്കണമെന്നതാണ് സർക്കാറിന് മുന്നിലെ പ്രധാന വെല്ലുവിളി. ധനമന്ത്രി ജെയ്റ്റ്ലിക്ക് ഇൗ വെല്ലുവിളിയെ എത്രത്തോളം മറികടക്കാൻ സാധിക്കും എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.