ആർ.ബി.ഐയുടെ 1.76 ലക്ഷം കോടി എങ്ങനെ വിനിയോഗിക്കുമെന്ന് ഇപ്പോൾ പറയാനാവില്ല -നിർമല
text_fieldsന്യൂഡൽഹി: ആർ.ബി.ഐയിൽ നിന്ന് ലഭിക്കുന്ന 1.76 ലക്ഷം കോടി എങ്ങനെ വിനിയോഗിക്കണമെന്നത് സംബന്ധിച്ച് ഇപ്പോൾ തീരു മാനം എടുത്തിട്ടില്ലെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. പുണെയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുേമ്പാഴാണ് നിർമല സീതാരാമൻ ഇക്കാര്യം പറഞ്ഞത്. ഫണ്ട് വിനിയോഗത്തെ കുറിച്ച് ചർച്ചകൾ നടത്തിയതിന് ശേഷം തീരുമാനമെടുക്കും. അപ്പോൾ അക്കാര്യം അറിയിക്കാമെന്നും നിർമലാ സീതാരാമൻ കൂട്ടിച്ചേർത്തു.
ആർ.ബി.ഐയുടെ സ്വയംഭരണത്തെ സർക്കാർ അട്ടിമറിക്കുകയല്ലേ ചെയ്യുന്നതെന്ന ചോദ്യവും നിർമലക്ക് മുമ്പാകെ ഉയർന്നു. ബിമൽ ജലാൻ സമിതിയാണ് സർക്കാറിന് പണം നൽകാൻ ആർ.ബി.ഐയോട് നിർദേശിച്ചത്. കേന്ദ്രബാങ്ക് തന്നെയാണ് ഇത്തരമൊരു സമിതിയെ നിയോഗിച്ചത്. ധനകാര്യ കാര്യങ്ങളിൽ വിദഗ്ധനാണ് ബിമൽ ജലാനെന്നും നിർമലാ സീതാരാമൻ പറഞ്ഞു.
ഇതാദ്യമായാണ് 1.76 ലക്ഷം കോടി രൂപ സർക്കാറിന് ലാഭവിഹിതത്തിെൻറയും മറ്റും കണക്കിൽ കൈമാറാൻ റിസർവ് ബാങ്കിൻെറ കേന്ദ്ര ബോർഡ് തീരുമാനിക്കുന്നത്. ഇത്രയും ഭീമമായ തുക റിസർവ് ബാങ്ക് ഒരിക്കലും സർക്കാറിന് കൈമാറിയിട്ടില്ല. സാധാരണഗതിയിൽ കൈമാറിക്കൊണ്ടിരുന്നത് ഏറിയാൽ 20,000 കോടി രൂപയാണ്. കഴിഞ്ഞ വർഷം 60,000 കോടി രൂപയാണ് നൽകിയത്. ഇക്കുറി 1.23 ലക്ഷം കോടി ലാഭ വിഹിതമെന്ന പേരിലും 53 ലക്ഷം കോടി അധിക മൂലധനത്തിൽനിന്നുമാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.