Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2019 5:48 PM GMT Updated On
date_range 1 Sep 2019 5:48 PM GMTപിടിവിട്ട് വാഹന വിപണി; വിൽപനയിൽ ഇടിവു തുടരുന്നു
text_fieldsbookmark_border
ന്യൂഡൽഹി: വാഹന വിപണിയെ പിടിച്ചുകുലുക്കി വിൽപനയിൽ ഇടിവു തുടരുന്നു. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസൂക്കിയുടെ ആഗസ്റ്റിലെ വിൽപന 32.7 ശതമാനം ഇടിഞ്ഞപ്പോൾ മറ്റൊരു പ്രമുഖ കമ്പനിയായ ഹോണ്ടയുടെ വിൽപന 51.28 ശതമാനം കുറഞ്ഞു. ടൊയോട്ടക്ക് 21 ശതമാനം ഇടിവുണ്ട്.
കഴിഞ്ഞ ആഗസ്റ്റിൽ മാരുതി 1,58,189 യൂനിറ്റ് വിറ്റപ്പോൾ ഈ വർഷം 1,06,413 യൂനിറ്റ് മാത്രമാണ് വിൽക്കാനായത്. ,മാരുതിയുടെ ആഭ്യന്തര വിൽപനയിൽ 34.3 ശതമാനം ഇടിവുണ്ട്. ചെറു പതിപ്പായ ആൾട്ടോ, വാഗൺ ആർ കാറുകളുടെ വിൽപന 71.8 ശതമാനം കുറഞ്ഞു. കഴിഞ്ഞ വർഷം 35,895 യൂനിറ്റ് വിറ്റപ്പോൾ ഇത്തവണ വെറും 10,123 യൂനിറ്റ് മാത്രമാണ് വിറ്റത്. കോംപാക്ട് പതിപ്പുകളായ സ്വിഫ്റ്റ്, സെലറിയോ, ഇഗ്നിസ്, ബലേനോ, ഡിസയർ എന്നീ കാറുകളുടെ വിൽപന 23.9 ശതമാനം കുറഞ്ഞു.
കഴിഞ്ഞ വർഷം ഇതേസമയം 7,002 യൂനിറ്റ് വിറ്റ സിയാസ് ഇത്തവണ 1,596 എണ്ണം മാത്രമാണ് വിൽക്കാനായത്. അതേസമയം, യൂട്ടിലിറ്റി ഇനത്തിലുള്ള വാഹനങ്ങളായ വിസ്താര ബ്രസ, എസ് ക്രോസ്, എർട്ടിഗ എന്നിവയുടെ വിൽപന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3.1 ശതമാനം വർധിച്ചു. കഴിഞ്ഞ ആഗസ്റ്റിൽ 17,020 യൂനിറ്റ് വിറ്റ ഹോണ്ടക്ക് ഇത്തവണ 8,291 യൂനിറ്റാണ് വിൽക്കാനായത്. 227 വാഹനങ്ങൾ മാത്രമാണ് കയറ്റുമതി.
ജി.എസ്.ടി വരുമാനം ലക്ഷം കോടിക്കു താഴെ
ന്യൂഡൽഹി: മാന്ദ്യത്തിെൻറ സൂചന കടുപ്പിച്ച് ആഗസ്റ്റ് മാസത്തിൽ ചരക്ക് സേവന നികുതി (ജി.എസ്.ടി)വരുമാനത്തിലും ഇടിവ്.
ജൂലൈയിൽ 1.02 ലക്ഷം കോടി പിരിഞ്ഞുകിട്ടിയ സ്ഥാനത്ത് ആഗസ്റ്റിൽ ലഭിച്ചത് 98,202 കോടി. ഈ വർഷം ഇത് രണ്ടാം തവണയാണ് ജി.എസ്.ടി വരുമാനം ലക്ഷം കോടിക്ക് താഴേക്ക് പോകുന്നത്. മുമ്പ് ജൂൺ മാസത്തിൽ പിരിഞ്ഞു കിട്ടിയത് 99,939 കോടി രൂപയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story