അരിന്ദാം ചൗധരിയുടെ തട്ടിപ്പ്: ഏഴ് വർഷങ്ങൾക്ക് മുമ്പ് കോടതി തടഞ്ഞ ലേഖനം പുന:പ്രസിദ്ധീകരിച്ച് കാരവൻ
text_fieldsന്യൂഡൽഹി: ഏഴ് വർഷങ്ങൾക്ക് മുമ്പ് പിൻവലിച്ച അരിന്ദാം ചൗധരിയെ സംബന്ധിച്ച ലേഖനം പുന:പ്രസദ്ധീകരിച്ച് കാരവൻ മാസിക. ഇന്ത്യയിലെ പ്രമുഖ ബിസിനസ് സ്കൂളുകളിലൊന്നായിരുന്ന െഎ.െഎ.പി.എമ്മിെൻറ(ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഒാഫ് പ്ലാനിങ് ആൻഡ് മാനേജ്മെൻറ്)സ്ഥാപകൻ അരിന്ദാം ചൗധരിയുടെ തട്ടിപ്പുകളെ കുറിച്ചുള്ള ലേഖനമാണ് കാരവൻ ഏഴ് വർഷങ്ങൾക്ക് മുമ്പ് പ്രസിദ്ധീകരിച്ചത്. എന്നാൽ, ലേഖനത്തിനെതിരെ നിയമനടപടികളുമായി അരിന്ദാം മുന്നോട്ട് പോയതോടെ കാരവൻ ലേഖനം പിൻവലിക്കുകയായിരുന്നു. ഇപ്പോൾ കോടതിയിൽ നിന്ന് അനുകൂല ഉത്തരവുണ്ടായതോടെയാണ് ഒാൺലൈനിൽ ലേഖനം പുന:പ്രസിദ്ധീകരിച്ചത്.
കാരവൻ മാസികയുടെ 14ാം ലക്കത്തിൽ ഫെബ്രുവരി 2011ലാണ് അരിന്ദാം ചൗധരിയെ സംബന്ധിച്ച ലേഖനം ഉണ്ടായിരുന്നത്. സിദ്ധാർഥ് ദേബ് ആയിരുന്നു ഇത് ഏഴുതിയത്. അരിന്ദാം ഡയറക്ടറായിരുന്ന െഎ.െഎ.പി.എമ്മിലെ തട്ടിപ്പുകളായിരുന്നു ലേഖനത്തിൽ മുഖ്യമായും പ്രതിപാദിച്ചിരുന്നത്. സ്ഥാപനത്തിലെ പല കള്ളകളികളും തുറന്നുകാട്ടുന്നതായിരുന്നു ഇത്. ലേഖനം പുറത്ത് വന്നതോടെ അരിന്ദാമിെൻറ സ്ഥാപനത്തിനെതിരെ വലിയ രീതിയിൽ വിമർശനമുയർന്നു. തുടർന്ന് അരിന്ദാം ലേഖനത്തിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു.
അസ്സാം ജില്ലാ കോടതിയിൽ നിന്ന് അരിന്ദാമിന് അനുകൂലമായ വിധിയുണ്ടായി. പിന്നീട് കാരവൻ ഡൽഹി ഹൈകോടതിയെ സമീപിച്ച് അനുകൂല വിധി സ്വന്തമാക്കുകയായിരുന്നു. ഇതിനെ സുപ്രീംകോടതിയിൽ അരിന്ദാം ചോദ്യം ചെയ്തുവെങ്കിലും പ്രതികൂലമായിരുന്നു വിധി. ധീരമായ പത്രപ്രവർത്തനത്തിന് ലഭിച്ച അംഗീകാരമാണ് പിൻവലിച്ച ലേഖനം പുന:പ്രസിദ്ധീകരിക്കാൻ കഴിഞ്ഞതെന്ന് കാരവൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.