2020 ഒാടെ ഇന്ത്യയിൽ എ.ടി.എം കാർഡുകൾ അപ്രസ്കതമാവും– അമിതാഭ് കാന്ത്
text_fieldsബംഗളൂരു: 2020ൽ രാജ്യത്തിൽ എ.ടി.എം കാർഡുകളും പി.ഒ.എസ് മെഷീനുകളും അപ്രസ്കതമാവുമെന്ന് നീതി ആയോഗ് അധ്യക്ഷൻ അമിതാഭ് കാന്ത്. പ്രവാസി ഭാരതീയ ദിവസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ ഡിജിറ്റൽ രംഗത്ത് വൻ പുരോഗതിയാണ് ഉണ്ടാവുന്നതെന്നും 2020തോടെ രാജ്യത്ത് എ.ടി.എം കാർഡുകളും പി.ഒ.എസ് മെഷീനുകളും അപ്രസ്കതമാവുമെന്നും അമിതാഭ് കാന്ത് പറഞ്ഞു. കൈവിരൽ ഉപയോഗിച്ച് എളുപ്പത്തിൽ തന്നെ പണമിടപാടുകൾ നടത്തുന്നാവുന്ന സംവിധാനം ഇന്ത്യ വികസിപ്പിച്ചെടുത്തിട്ടുണ്ടെ്. നാഷണൽ പേയ്മെൻറ് കോർപ്പറേഷൻ വികസിപ്പിച്ച ഭീം ആപ്പ് ഇതിെൻറ ആദ്യഘട്ടമാണെന്നും അമിതാഭ് കാന്ത് പറഞ്ഞു.
ഇന്ത്യയിൽ ഭൂരിപക്ഷം ആളുകളും പണമിടപാടുകൾ നടത്തുന്നത് കറൻസിയുടെ സഹായത്തോടെയാണ്. എന്നാൽ രാജ്യത്ത് 2.25 ശതമാനം ആളുകൾ മാത്രമേ ആദായ നികുതി നൽകുന്നുള്ളു. ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നത് ഇൗ അവസ്ഥക്ക് മാറ്റം വരുത്തുന്നതിന് കാരണമാവുമെന്ന് അദ്ദേഹം പറഞ്ഞു.
വരും വർഷങ്ങളിൽ ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വൻ വളർച്ചയുണ്ടാകും. നിലവിൽ 7.6 ശതമാനമാണ് ഇന്ത്യയുടെ പ്രതിവർഷ വളർച്ച നിരക്ക്. ഇത് 9 മുതൽ 10 ശതമാനം വരെ വർധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.