രാജ്യത്ത് വീണ്ടും നോട്ട്ക്ഷാമം; എ.ടി.എമ്മുകൾ കാലി
text_fieldsന്യൂഡൽഹി: എട്ടുസംസ്ഥാനങ്ങളിലടക്കം രാജ്യത്തിെൻറ വിവിധഭാഗങ്ങളിൽ അതിരൂക്ഷമായ പണക്ഷാമം. പല സംസ്ഥാനങ്ങളിലും പണക്ഷാമമുണ്ടെന്ന് സ്ഥിരീകരിച്ച കേന്ദ്ര സർക്കാർ, പെെട്ടന്നുള്ളതും അസാധാരണവുമായ പണം പിൻവലിക്കലാണ് ക്ഷാമമുണ്ടാക്കിയതെന്ന വിശദീകരണവുമായി രംഗത്തുവന്നു. അതേസമയം, സർക്കാറാണ് പ്രതിസന്ധിക്ക് ഉത്തരവാദിയെന്ന് പ്രതിപക്ഷം വിമർശിച്ചു. പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറിയുടെ മേൽനോട്ടത്തിൽ പ്രത്യേക കമ്മിറ്റിയുണ്ടാക്കുകയും ആദായനികുതി വകുപ്പിനെ അന്വേഷണത്തിന് നിയോഗിക്കുകയും ചെയ്തിരിക്കുകയാണ് കേന്ദ്രം. കർണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ദിവസങ്ങളായി എ.ടി.എമ്മുകളിൽ പണമില്ല.
ഡൽഹിയിലെ പല ഭാഗങ്ങളിലും സമാന സ്ഥിതിയുണ്ട്. എ.ടി.എമ്മുകൾക്കുമുന്നിൽ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഛത്തിസ്ഗഢിലെയും മധ്യപ്രദേശിലെയും ബി.ജെ.പി മുഖ്യമന്ത്രിമാർ തങ്ങളുടെ സംസ്ഥാനങ്ങളിൽ പണക്ഷാമമുണ്ടെന്ന് സ്ഥിരീകരിച്ചു. അസാധാരണ പണം പിൻവലിക്കലാണ് പണക്ഷാമമുണ്ടാക്കിയതെന്ന് കേന്ദ്ര ധനമന്ത്രി അരുൺ െജയ്റ്റ്ലി പറഞ്ഞു. ഇൗ പ്രതിഭാസം താൽക്കാലികമാണെന്നും മതിയായ കറൻസി വിതരണത്തിലുണ്ടെന്നും ബാങ്കുകളിൽ ലഭ്യമാണെന്നും മന്ത്രി അവകാശപ്പെട്ടു.
Telangana: People in Hyderabad say, 'We have been unable to withdraw cash from ATMs as the kiosks (ATM Kiosk), in several parts of the city, have run out of cash. We have visited several ATMs since yesterday but it is the situation everywhere'. pic.twitter.com/wRMS3jgjyP
— ANI (@ANI) April 17, 2018
People in Varanasi say, 'We do not know what or where the problem is but the common man is facing difficulty as the ATM Kiosks are not dispensing cash. We have visited 5-6 ATMs since morning. We need to pay for the admission of children and purchase groceries & vegetables'. pic.twitter.com/8eSGXU0NtU
— ANI UP (@ANINewsUP) April 17, 2018
എന്നാൽ, ബാങ്കുകളിൽ ചെല്ലുേമ്പാൾ പണക്ഷാമം കാരണം ഡിജിറ്റൽ ഇടപാട് നടത്താനാണ് ആവശ്യപ്പെടുന്നതെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു. പ്രതിസന്ധി ചർച്ചചെയ്യാൻ റിസർവ് ബാങ്ക് ഉദ്യോഗസ്ഥരും ധനമന്ത്രാലയത്തിലെ ഉേദ്യാഗസ്ഥരും സംയുക്ത യോഗം ചേർന്നു. മൂന്നു ദിവസത്തിനകം പണക്ഷാമം പരിഹരിക്കാൻ നിർദേശം നൽകിയിരുന്നതാണെന്ന് കേന്ദ്ര ധന സഹമന്ത്രി ശിവ് പ്രതാപ് ശുക്ല പറഞ്ഞു. എന്നാൽ, പരിഹാരമായില്ല.
നിലവിൽ 1,25,000 കോടിയുടെ കറൻസി വിതരണത്തിലുണ്ടെന്നും ചില സംസ്ഥാനങ്ങളിൽ കൂടുതലും ചില സംസ്ഥാനങ്ങളിൽ കുറവും കറൻസി വിതരണം ചെയ്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും റിസർവ് ബാങ്ക് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ കറൻസിയുള്ള സംസ്ഥാനങ്ങളിൽനിന്ന് കുറവുള്ള സംസ്ഥാനങ്ങളിലേക്ക് എത്തിക്കാൻ റിസർവ് ബാങ്ക് കമ്മിറ്റിയുണ്ടാക്കിയിട്ടുണ്ട്. പ്രധാനമായും ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, വടക്കൻ ബിഹാർ എന്നിവിടങ്ങളിലാണ് പണക്ഷാമമുള്ളതെന്ന് സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ ചെയർമാൻ രജ്നീഷ് കുമാർ വ്യക്തമാക്കി. ഇവിടങ്ങളിൽ ഏഴു ദിവസത്തിനകം 500 രൂപാ നോട്ടുകളുടെ വിതരണം വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പണം ലഭ്യമല്ലാതായതിെൻറ കൃത്യമായ കാരണം പിടികിട്ടാത്ത സർക്കാർ കഴിഞ്ഞ മൂന്നുമാസത്തിനിടയിൽ പിൻവലിച്ച പണത്തിെൻറ മുഴുവൻ വിശദാംശങ്ങളും പരിേശാധിക്കാൻ ആദായ നികുതി വകുപ്പിെന ചുമതലപ്പെടുത്തി. പലരും പല കാരണങ്ങളാണ് പറയുന്നത്. സംഭരണ കാലം തുടങ്ങിയതിനാൽ കർഷകർക്ക് കൊടുക്കാനുള്ള പണം കൊടുക്കുന്നതു കൊണ്ടാകാം പ്രതിസന്ധിയെന്നാണ് എസ്.ബി.െഎ മേധാവി പറയുന്നത്.
2000ത്തിെൻറ നോട്ടുകൾ പൂഴ്ത്തിവെച്ചതാണെന്ന് സംശയിക്കുന്നതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ പറഞ്ഞു. വിപണിയിൽ നിന്ന് 2000ത്തിെൻറ നോട്ടുകൾ അപ്രത്യക്ഷമായിരിക്കുന്നു. ഇതിന് പിറകിൽ ഗൂഢാലോചനയുണ്ടെന്നും ശിവ്രാജ് സിങ് ചൗഹാൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.