നോട്ട്ക്ഷാമം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതായി റിപ്പോർട്ട്
text_fieldsമുംബൈ: നോട്ട് ക്ഷാമം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നതായി റിപ്പോർട്ട്. വ്യവസായ നഗരമായ മുംബൈയും മഹാരാഷ്ട്രയുടെ ച ില ഭാഗങ്ങളും നോട്ട്ക്ഷാമത്തിലേക്ക് നീങ്ങുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വൈകാതെ തന്നെ മറ്റ് സംസ്ഥാനങ്ങളിലേക്കും പ്രതിസന്ധി വ്യാപിച്ചേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.
ജനങ്ങളുടെ ആവശ്യത്തിനനുസരിച്ചു വർധിക്കുന്നതിനനുസരിച്ച് പണം നൽകുന്നതിൽ ബാങ്കുകൾ പരാജയപ്പെട്ടതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പണത്തിന് കൂടുതൽ ആവശ്യക്കാരുണ്ടാവുമെന്ന് ആർ.ബി.െഎയും ധനമന്ത്രാലയവും ബാങ്കുകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഇത് അവഗണിച്ചത് കാരണമാണ് നിലവിലെ പ്രതിസന്ധിക്ക് ഇടയാക്കിയതെന്നും വിദഗ്ധർ പറയുന്നു.
അതേ സമയം, എഫ്.ആർ.ഡി.െഎ ബില്ല് നിലവിൽ വരുേമ്പാൾ നിക്ഷേപിച്ച പണം തിരികെ കിട്ടില്ലെന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിനൊടൊപ്പം ബാങ്കുകളുടെ കിട്ടാകടവും ജനങ്ങൾക്ക് വലിയ വിശ്വാസ്യത നഷ്ടം ഉണ്ടാക്കിയിട്ടുണ്ട് ഇതുമൂലം കൂടുതൽ ആളുകൾ പണം പിൻവലിക്കാൻ മുതിർന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വാർത്തകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.