കാത്തലിക് സിറിയൻ ബാങ്കിന് ‘കാത്തലിക്’ നഷ്ടമാവുന്നു; ഇനി സി.എസ്.ബി ലിമിറ്റഡ്
text_fieldsതൃശൂർ: തൃശൂരിെൻറ ചരിത്രത്തിൽ ഇടമുള്ള ‘കാത്തലിക് സിറിയൻ ബാങ്ക്’ എന്ന നാമം മായു ന്നു. ബാങ്കിെൻറ പേര് ‘സി.എസ്.ബി ലിമിറ്റഡ്’ എന്നാക്കാനുള്ള തീരുമാനത്തിന് ശനിയാഴ് ച തൃശൂരിൽ ചേരുന്ന വാർഷിക ജനറൽ ബോഡി യോഗം അംഗീകാരം നൽകും. തൃശൂർ അതിരൂപതയുടെ പിൻ ബലത്തോടെ ആരംഭിച്ച ബാങ്കിനെ ആ ബന്ധത്തിൽനിന്ന് അടർത്തിയാണ് പുതിയ പേരിലേക്ക് ചേ ർക്കുന്നത്.
ബാങ്കിെൻറ 51 ശതമാനം ഓഹരി ഇന്ത്യൻ വംശജനായ കനേഡിയൻ വ്യവസായി പ്രേം വാട്സയുടെ ഉടമസ്ഥതയിലുള്ള ഫെയർഫാക്സ് എന്ന കമ്പനിക്ക് നൽകിയിരുന്നു. അതിെൻറ തുടർച്ചയായാണ് രാജ്യത്തെ ഏറ്റവും പഴക്കംചെന്ന ബാങ്കുകളിലൊന്നായ കാത്തലിക് സിറിയന് പേര് നഷ്ടപ്പെടുന്നത്. കേരളത്തിലെ നിക്ഷേപകരെ, പ്രത്യേകിച്ച് രൂപതയെ പിണക്കാതിരിക്കാനാണ് സി.എസ്.ബി ലിമിറ്റഡ് എന്ന പേരിലേക്ക് മാറുന്നതെന്നാണ് ബാങ്കുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
പേരുമാറ്റത്തിന് പിന്നാലെ ബാങ്കിെൻറ ആസ്ഥാനം മുംബൈയിലേക്ക് പറിച്ചുനട്ടേക്കും. ഇതിനകം എച്ച്.ആർ വിഭാഗം ചെന്നൈയിലേക്കും ട്രഷറി, അക്കൗണ്ട്സ് വിഭാഗങ്ങൾ മുംബൈയിലേക്കും മാറ്റിത്തുടങ്ങി. ചില ചെറുകിട ഓഹരി ഉടമകൾകൂടി ഫെയർഫാക്സിന് ഓഹരി കൈമാറാൻ സാധ്യതയുണ്ട്. ഇതോടെ ഫെയർഫാക്സിന് ബാങ്കിൽ കരുത്തേറും. ഹോൾഡിങ് കമ്പനിയായ ഫെയർഫാക്സ് സി.എസ്.ബി ലിമിറ്റഡിനെ ‘മറിച്ച് വിൽക്കുമെന്നും’ ശ്രുതിയുണ്ട്. അതിനിടെ, ബാങ്ക് എം.ഡി സി.വി.ആർ. രാജേന്ദ്രൻ സുരക്ഷഭീഷണിയുടെ കാരണം പറഞ്ഞ് സ്വകാര്യ സുരക്ഷ ഭടന്മാരെ നിയോഗിച്ചു.
ഒന്നരമാസത്തോളമായി സ്ഥലത്തില്ലാതിരുന്ന എം.ഡി രണ്ടുദിവസം മുമ്പാണ് സായുധരായ നാല് പേർക്കൊപ്പം തൃശൂരിൽ എത്തിയത്. ഭീഷണിെയക്കുറിച്ച് പക്ഷേ, അദ്ദേഹം പൊലീസിൽ പരാതി നൽകിയിട്ടില്ല. രാജ്യത്തെ വലിയ ബാങ്കുകളുടെ മേധാവികൾക്കുപോലും ഇല്ലാത്ത സുരക്ഷഭീഷണി ഈ ചെറുകിട ബാങ്ക് എം.ഡിക്കുണ്ടെന്ന് പറയുന്നതിന് പിന്നിൽ ഗൂഢോദ്ദേശ്യമുണ്ടെന്ന് ബാങ്കിങ് വൃത്തങ്ങൾ സംശയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.