മല്യക്ക് 900 കോടി വായ്പ; െഎ.ഡി.ബി.െഎ മുൻ ചെയർമാൻ അറസ്റ്റിൽ
text_fieldsമുംബൈ: വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിംഗ്ഫിഷർ എയർലെൻസിന് 900 കോടി വായ്പ നൽകിയതുമായി ബന്ധപ്പെട്ട കേസിൽ എട്ട് പേരെ സി.ബി.െഎ അറസ്റ്റ് ചെയ്തു. െഎ.ഡി.ബി.െഎ ബാങ്ക് മുൻ ചെയർമാൻ യോഗേഷ് അഗർവാളിനെയും കിംഗ്ഫിഷർ എയർലെൻസ് സാമ്പത്തിക വിഭാഗം തലവൻ രഘുനന്ദനേയുമാണ് അറസ്റ്റ് ചെയ്തത്.
ഫെറ നിയമപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിജയ് മല്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ട്രിബ്യൂണൽ ഉത്തരവിട്ടതിന് പിന്നാലെയാണ് അറസ്റ്റ് . നേരത്തെ വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള 9 കേന്ദ്രങ്ങളിൽ സി.ബി.െഎ റെയ്ഡ് നടത്തിയിരുന്നു. ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്ന് എകദേശം 9,000 കോടി രൂപ വായ്പയെടുത്തതിന് ശേഷം വിജയ് മല്യ രാജ്യം വിടുകയായിരുന്നു. നിരവധി തവണ വിവിധ കോടതികൾ ഇന്ത്യയിലേക്ക് തിരിച്ച് വരാൻ മല്യയോട് ആവശ്യപ്പെെട്ടങ്കിലും അദ്ദേഹം അതിന് തയ്യാറായിരുന്നില്ല. ഇപ്പോൾ ബ്രിട്ടിനാലാണ് വിജയ് മല്യയെന്നാണ് വിവരം.
സി.ബി. െഎ നടപടിയോട് പരമാവധി സഹകരിക്കുമെന്ന് വിജയ് മല്യയുടെ ഉടമസ്ഥതയുള്ള യു.ബി ഗ്രൂപ്പ് പ്രതികരിച്ചു. വരും ദിവസങ്ങളിൽ വിജയ് മല്യയുടെ സ്വത്ത് കണ്ടുകെട്ടാൻ ബാങ്കുകളും നടപടികൾ ആരംഭിക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.