എയർ ഇന്ത്യ മുൻ ചെയർമാൻ അരവിന്ദ് ജാദവിനെതിരെ കേസെടുത്തു
text_fieldsന്യൂഡൽഹി: ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയിൽ ചട്ടംലംഘിച്ച് ജനറൽ മാനേജർമാ രെ നിയമിച്ച വിഷയത്തിൽ എയർ ഇന്ത്യ മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്ന അ രവിന്ദ് ജാദവ് ഉൾപ്പെെട മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ സി.ബി.െഎ കേസ്. മുൻ ജനറൽ മാനേജർ ഡോ. എൽ.പി. നഖ്വ, അഡീഷനൽ ജനറൽ മാനേജർമാരായിരുന്ന എ. കത്പാലിയ, അമിതാഭ് സിങ്, റോഷിത് ഭാസിൻ എന്നിവർക്കെതിരെയുമാണ് അഴിമതിവിരുദ്ധ നിയമത്തിലെ വകുപ്പുകളും ക്രിമിനൽ ഗൂഢാലോചന തടയാനുള്ള ശിക്ഷാനിയമത്തിലെ വകുപ്പുകളും ചേർത്ത് പ്രഥമവിവര റിപ്പോർട്ട് നൽകിയത്.
2009-10 കാലത്ത് ജനറൽ മാനേജർ (ഒാപറേഷൻസ്) തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിന് യോഗ്യരായവരെ നിർദേശിക്കാനായി അരവിന്ദ് ജാദവ് അനധികൃതമായി ശിപാർശ പാനലിന് രൂപം നൽകിയതായി സി.ബി.െഎ ആരോപിച്ചു. ഇൗ പാനൽ, കത്പാലിയ, അമിതാഭ് സിങ്, ഭാസിൻ ഉൾപ്പെടെ അഞ്ചുപേരെയാണ് നിർദേശിച്ചത്. കത്പാലിയക്കെതിരെ അന്ന് ക്രിമിനൽ കേസ് നിലവിലുണ്ടായിരുന്നെങ്കിലും വിജിലൻസ് ക്ലിയറൻസ് നൽകിയതായി പ്രാഥമിക അന്വേഷണ റിപ്പോർട്ട് പറയുന്നു. മറ്റു രണ്ടുപേർക്കെതിരെയും പരാതികളുണ്ടായിരുന്നതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.