വായ്പ തട്ടിപ്പ്: കേസെടുത്ത സി.ബി.െഎ എസ്.പിയെ സ്ഥലം മാറ്റി
text_fieldsന്യൂഡൽഹി: ബാങ്ക് വായ്പ തട്ടിപ്പിന് െഎ.സി.െഎ.സി.െഎ ബാങ്ക് മേധാവിക്കും ഭർത്താവി നുമെതിരെ കേസെടുത്ത സി.ബി.െഎ ഉദ്യോഗസ്ഥെന സ്ഥലം മാറ്റി. ബാങ്കിെൻറ ചീഫ് എക്സിക ്യൂട്ടിവ് ഒാഫിസർ ചന്ദ കൊച്ചാർ, ഭർത്താവ് ദീപക് കൊച്ചാർ, വിഡിയോകോൺ ഗ്രൂപ് മേധാ വി വി.എൻ. ധൂത് എന്നിവർക്കെതിരെ കേസെടുത്ത സി.ബി.െഎ സംഘത്തിലെ എസ്.പി സുധാൻഷു ധർ മിശ്ര യെ ഝാർഖണ്ഡിലെ റാഞ്ചിയിലേക്കാണ് സ്ഥം മാറ്റിയത്. സി.ബി.െഎയുടെ ബാങ്കിങ്, ഒാഹരി തട്ട ിപ്പ് വിഭാഗത്തിൽനിന്ന് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിലേക്കാണ് സ്ഥലം മാറ്റം.
< p>കേസ് വിവരങ്ങൾ ചോർത്തിയെന്ന കാരണത്താലാണ് മാറ്റമെന്ന് പറയുന്നു. എന്നാൽ, ഇതിന് ഒൗദ്യോഗിക സ്ഥിരീകരണമില്ല. ധനമന്ത്രി അരുൺ ജയ്റ്റ്ലി സി.ബി.െഎ അന്വേഷണത്തിെനതിരെ പരസ്യപ്രതികരണവുമായി രംഗത്തുവന്നിരുന്നു.പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ മോഹിത് ഗുപ്ത ചുമതലയേറ്റതിനു പിന്നാലെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയതായി സി.ബി.െഎ വൃത്തങ്ങൾ സൂചിപ്പിച്ചു.
കൊച്ചാറുമാർക്ക് എതിരായ കേസിൽ അന്വേഷണ പുരോഗതിയില്ലാതിരുന്നതാണ് സ്ഥലം മാറ്റത്തിന് കാരണമെന്നും സി.ബി.െഎ കേന്ദ്രങ്ങൾ പറയുന്നുണ്ട്. എന്നാൽ ഇതു സംബന്ധിച്ച് പ്രസതാവനകൾ ഒന്നും പുറത്തിറക്കിയിട്ടില്ല.
കൊച്ചാർ ദമ്പതികളെ കൂടാതെ 2008 മുതൽ 2013 വരെ ബാങ്കിെൻറ ഉന്നത പദവികൾ വഹിച്ചവരുെട പേരുകളും സി.ബി.െഎ കേസിൽ പരാമർശിച്ചിട്ടുണ്ട്. വായ്പാ സമയത്ത് ചെയർമാനായിരുന്ന കെ.വി. കമ്മത്ത് പിന്നീട് 2015ൽ ന്യൂ െഡവലപ്മെൻറ് ബാങ്ക് പ്രസിഡൻറായി പോയി. അതിനുശേഷം 2018 വരെ ചന്ദ കൊച്ചാർ എം.ഡിയുടെയും സി.ഇ.ഒയുടെയും പദവികൾ വഹിച്ചു. ചന്ദ കൊച്ചാർ ബാങ്കിെൻറ തട്ടിപ്പുകൾ പരിശോധിക്കുന്നതിനുള്ള സമിതിയിലും അംഗമായിരുന്നു. സ്വന്തം ചുമതല പിയൂഷ് ഗോയലിന് കൈമാറി ലണ്ടനിൽ ചികിത്സക്കു പോയ ധനമന്ത്രി അരുൺ െജയ്റ്റ്ലി അവിടെയിരുന്നാണ് അന്വേഷണത്തിെൻറ പേരിൽ സി.ബി.െഎയെ വിമർശിച്ചത്.
സി.ബി.െഎ ഉദ്യോഗസ്ഥേൻറത് അന്വേഷണ സാഹസമാണെന്നും എവിടെയുമെത്താത്ത യാത്രയാണെന്നും െജയ്റ്റ്ലി ട്വിറ്ററിൽ കുറിച്ചത് ധനമന്ത്രിയുടെ ചുമതല കൈയാളുന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയലും പ്രതിരോധ മന്ത്രി നിർമല സീതാരാമനും റീട്വീറ്റ് ചെയ്യുകയുമുണ്ടായി. കേസിൽ മെല്ലെപ്പോകാൻ സി.ബി.െഎയെ പ്രേരിപ്പിക്കുകയാണ് അരുൺ െജയ്റ്റ്ലി ചെയ്തതെന്ന് കോൺഗ്രസ് ആരോപിച്ചു. സി.ബി.െഎയെ ഭീഷണിപ്പെടുത്തുകയാണ് െജയ്റ്റ്ലി ഇതിലൂടെ ചെയ്തതെന്ന് രാജ്യസഭയിലെ കോൺഗ്രസ് ഉപനേതാവ് ആനന്ദ് ശർമ കുറ്റപ്പെടുത്തി. അരുൺ െജയ്റ്റ്ലിയുടെ പ്രസ്താവന അസാധാരണമാണെന്ന് മുൻ കേന്ദ്ര മന്ത്രി ജയ്റാം രമേശ് വിശേഷിപ്പിച്ചു. ഇരട്ടത്താപ്പാണ് ഇത് കാണിക്കുന്നതെന്നും അരുൺ െജയ്റ്റ്ലിയുടെ കാര്യത്തിൽ അത് പുതുമയല്ലെന്നും ജയ്റാം രമേശ് പറഞ്ഞു.
ചന്ദ കൊച്ചാറിെൻറ വായ്പയും ഭർത്താവിെൻറ കോടികളും
വീഡിയോകോൺ ഗ്രൂപ്പിന് െഎ.സി.െഎ.സി.െഎ ബാങ്ക് 3250 കോടി അനുവദിച്ചത് തിരിച്ചടക്കാത്തതാണ് അന്വേഷണത്തിെൻറ തുടക്കം. എസ്.ബി.െഎ അടക്കം നിരവധി ബാങ്കുകളുടെ കൺസോർട്യം വീഡിയോകോൺ ഗ്രൂപ്പിന് പാസാക്കിയ 40,000 കോടി രൂപ വായ്പയുടെ ഭാഗമായിരുന്നു ഇത്. നൽകിയ വായ്പയുടെ പ്രതിഫലമെന്നോണം വീഡിയോകോൺ മുൻ സി.ഇ.ഒ ചന്ദ കൊച്ചാറിെൻറ ഭർത്താവ് ദീപക് കൊച്ചാറിെൻറ സംരംഭത്തിന് വീഡിയോകോൺ ഗ്രൂപ്പിെൻറ വി.എൻ. ധൂത് കോടികൾ നൽകി.
െഎ.സി.െഎ.സി.െഎ നൽകിയ വായ്പയുടെ 86 ശതമാനവും (2810 കോടി രൂപ) വീഡിയോകോൺ തിരിച്ചടച്ചില്ല. 2009ൽ ചന്ദ കൊച്ചാർ കൂടി അടങ്ങുന്ന സമിതി വീഡിയോകോണിന് 300 കോടി വായ്പ നൽകിയത് മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നുവെന്ന് സി.ബി.െഎ കണ്ടെത്തി. ഇൗ വായ്പ അനുവദിച്ചതിെൻറ പിറ്റേന്നാണ് ‘നൂപവർ റിന്യൂവബ്ൾസ്’ എന്ന ചന്ദയുടെ ഭർത്താവിെൻറ സ്ഥാപനത്തിന് വീഡിയോകോൺ 64 കോടി രൂപ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.