െഎ.സി.െഎ.സി.െഎ വായ്പ ക്രമക്കേട്: സി.ബി.ഐ അന്വേഷണം തുടങ്ങി
text_fieldsമുംബൈ: െഎ.സി.െഎ.സി.െഎ ബാങ്ക് വീഡിയോകോണിന് 3250 കോടി രൂപ വായ്പ നൽകിയതിൽ സി.ബി.ഐ പ്രാഥമിക അന്വേഷണം തുടങ്ങി. ബാങ്ക് സി.ഇ.ഒ ചന്ദ കൊച്ചാറിനും ഭർത്താവ് ദീപക് കൊച്ചാറിനുമെതിരേയാണ് അന്വേഷണം.
വീഡിയോകോണിന് വായ്പ നൽകാനുള്ള തീരുമാനത്തിന് പിന്നിൽ ചന്ദ കോച്ചാറാണെന്ന് ബാങ്ക് ചെയർമാൻ എം.കെ ശർമ വെളിപ്പെടുത്തിയിരുന്നു. 2012-ല്‍ നല്കിയ വായ്പയില്‍ നിയമവിരുദ്ധമായി എന്തെങ്കിലും നീക്കങ്ങള്‍ നടന്നിട്ടുണ്ടോ എന്നാണ് സി.ബി.ഐ അന്വേഷിക്കുന്നത്.
അപാകത ചൂണ്ടിക്കാട്ടി രണ്ടുതവണ കത്ത് നൽകിയിട്ടും പ്രധാനമന്ത്രി കാര്യാലയം അവഗണിച്ചെന്ന് ഇന്ത്യൻ ഇൻവെസ്റ്റേഴ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ട്രഷറർ ഡോ. അരവിന്ദ് ഗുപ്ത വ്യക്തമാക്കിയിരുന്നു. 2014ൽ കടത്തിലായിട്ടും വീഡിയോകോൺ ബി.ജെ.പിക്ക് 10 കോടി രൂപ സംഭാവന ചെയ്തതായും അദ്ദേഹം ആരോപിച്ചിരുന്നു.
എ.സി.െഎ.സി.െഎ ബാങ്കും വീഡിയോകോണും തമ്മിലെ വായ്പ ക്രമക്കേടും വീഡിയോകോണിെൻറ വേണുഗോപാൽ ധൂത് തെൻറ ഉൗർജ കമ്പനിയായ ‘സുപ്രീം എനർജി’യുടെ ഒാഹരികൾ പല നീക്കങ്ങളിലൂടെ ബാങ്ക് മേധാവി ചന്ദ കൊച്ചാറിെൻറ ഭർത്താവ് ദീപക് കൊച്ചാറിന് കൈമാറിയതും ‘ഇന്ത്യൻ എക്സ്പ്രസ്’ പത്രം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് അരവിന്ദ് ഗുപ്തയുടെ വെളിപ്പെടുത്തൽ. പ്രധാനമന്ത്രി കാര്യാലയം ഇൗ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.