Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightടോയ്​ലറ്റ്​...

ടോയ്​ലറ്റ്​ ഉപകരണങ്ങൾ, സിമൻറ്​, സ്​റ്റീൽ നികുതി കുറച്ചേക്കും

text_fields
bookmark_border
Iron-Bars
cancel

ന്യൂ​ഡ​ൽ​ഹി: ജ​ന​ങ്ങ​ൾ സ്​​ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ 28 ശ​ത​മാ​ന​മെ​ന്ന ഉ​യ​ർ​ന്ന സ്ലാ​ബി​ലു​ള്ള ച​ര​ക്കു സേ​വ​ന നി​കു​തി (ജി.​എ​സ്.​ടി) ചു​മ​ത്തി​യ​ത്​ സം​ബ​ന്ധി​ച്ച്​ കേ​ന്ദ്രം പു​നഃ​പ​രി​ശോ​ധ​ന​ക്കൊ​രു​ങ്ങു​ന്നു. ന​ട​പ​ടി അ​ന്യാ​യ​മാ​ണെ​ന്ന സം​സ്​​ഥാ​ന ധ​ന​​മ​ന്ത്രി​മാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണി​ത്.​ 

ടോ​യ്​​ല​റ്റ്​ ഉ​പ​ക​ര​ണ​ങ്ങ​ൾ, സി​മ​ൻ​റ്, നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന സ്​​റ്റീ​ൽ തു​ട​ങ്ങി​യ​വ​ക്കാ​ണ്​ നി​കു​തി കു​റ​ക്കാ​ൻ സാ​ധ്യ​ത തെ​ളി​ഞ്ഞ​ത്. ഇൗ ​ഉ​ൽ​പ​ന്ന​ങ്ങ​ളെ കു​റ​ഞ്ഞ സ്ലാ​ബി​ലേ​ക്ക്​ മാ​റ്റാ​നാ​ണ്​ ആ​ലോ​ച​ന.

ഇ​ത്ത​രം ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ ഉ​യ​ർ​ന്ന നി​കു​തി ചു​മ​ത്തി​യാ​ൽ ബി​ൽ ന​ൽ​കാ​തെ നി​കു​തി വെ​ട്ടി​പ്പി​ന്​ ഇ​ട​യാ​ക്കു​മെ​ന്നും ചി​ല സം​സ്​​ഥാ​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഭാ​വി​യി​ൽ ചി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ കു​റ​ഞ്ഞ സ്ലാ​ബി​ലേ​ക്ക്​ മാ​റ്റു​മെ​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം ധ​ന​മ​ന്ത്രി അ​രു​ൺ ജെ​യ്​​റ്റ്​​ലി വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. നി​ര​വ​ധി സം​സ്​​ഥാ​ന​ങ്ങ​ൾ ഇൗ ​വി​ഷ​യ​ത്തി​ൽ ഉ​ന്ന​യി​ച്ച പ​രാ​തി​ക​ൾ ഗു​വാ​ഹ​തി​യി​ൽ ചേ​രു​ന്ന ജി.​എ​സ്.​ടി കൗ​ൺ​സി​ൽ ​പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taxcementmalayalam newsIron Bar
News Summary - Cement and Iron Bar Tax will Decrease -Business News
Next Story