വീണ്ടും വില ഉയർത്തി സിമൻറ് കമ്പനികളുടെ കൊള്ള
text_fieldsകൊച്ചി: പ്രളയം തകർത്ത കേരളത്തെ കൊള്ളയടിക്കാൻ വീണ്ടും വൻ വിലവർധനയുമായി സിമൻറ് കമ്പനികൾ. നാളെ മുതൽ ചാെക്കാന്നിന് 50 രൂപ വർധിപ്പിക്കാനാണ് കമ്പനികൾ വ്യാപാരികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ഇപ്പോൾ 390 രൂപക്കാണ് ഒരു ചാക്ക് സിമൻറ് ലഭിക്കുന്നത്. ഇത് 440 ആയി ഉയരുേമ്പാൾ ഒരു മാസത്തിനകം തന്നെ കമ്പനികൾക്ക് കേരളത്തിൽനിന്ന് 100 കോടി ലഭിക്കും. അസംസ്കൃത വസ്തുക്കളുടെ വില വർധന, ഇന്ധന വില വർധന, സർക്കാർ ചുമത്തുന്ന അധികനികുതി എന്നിവയൊക്കെയാണ് ഉൽപന്ന വില വർധനക്ക് കാരണമാകാറുള്ളത്. എന്നാൽ, ഇതൊന്നുമില്ലാതെ അകാരണമായാണ് മുെമ്പാരിക്കലും ഉണ്ടാകാത്ത രീതിയിൽ ഭീമമായ വർധനക്ക് കമ്പനികൾ തയാറായിരിക്കുന്നത്.
പുനർനിർമാണ പ്രവർത്തനങ്ങൾക്ക് സർക്കാർ വലിയ തുക ബജറ്റിൽ വകയിരുത്തുമെന്ന് ഉറപ്പാണ്. വില വർധന ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത് സംസ്ഥാന സർക്കാറിനെ തന്നെയാണ്. വില കുത്തനെ വർധിപ്പിക്കുേമ്പാൾ നീക്കിവെക്കുന്ന തുക അപര്യാപ്തമാകും. സംസ്ഥാനത്ത് വിൽപന നടത്തുന്ന സിമൻറിെൻറ 30 ശതമാനവും ഉപയോഗിക്കുന്നത് സർക്കാർ മേഖലയിലാണ്. നിലവിൽ തന്നെ രാജ്യത്ത് ഏറ്റവും കൂടുതൽ സിമൻറ് വില കേരളത്തിലാണ്. പ്രതിമാസം എട്ട് മുതൽ 9 ലക്ഷം ടൺ വരെയാണ് കേരളത്തിലെ സിമൻറിെൻറ ഉപേഭാഗം. പുതിയ വില പ്രാബല്യത്തിൽ വരുന്നതോടെ പ്രതിവർഷം 1500 കോടി കമ്പനികൾക്ക് കേരളത്തിൽനിന്ന് അധികമായി ലഭിക്കും.
പ്രളയത്തിനുശേഷം നിർമാണ വസ്തുക്കളുടെ വില പിടിച്ചു നിർത്താൻ സർക്കാർ ഇടപെടൽ വേണെമന്ന ആവശ്യം ശക്തമായി ഉയർന്നതാണ്. എന്നാൽ, കൊള്ളക്ക് കൂട്ടുനിൽക്കുന്ന സമീപനമാണ് സർക്കാറിെൻറ ഭാഗത്ത് നിന്ന് ഉണ്ടായത്. മലബാർ സിമൻറ് വിപണിയിൽ ഇടപെടുന്നുണ്ടെന്നായിരുന്നു വകുപ്പ് മന്ത്രിയുടെ പ്രസ്താവന. എന്നാൽ, കേവലം നാലു ശതമാനം മാത്രമാണ് ഇവരുടെ പങ്കാളിത്തം എന്നിരിക്കെ ഇടപെടൽ എന്നതിന് യാതൊരു പ്രസക്തിയുമില്ല എന്നതാണ് വാസ്തവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.