കേന്ദ്ര ഡി.എ അഞ്ചു ശതമാനം കൂട്ടി
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡി.എ) അഞ്ചു ശതമാനം വർധിപ്പിച്ച് 17 ശതമാനമാക്കി. ജൂലൈ ഒന്നു മുതൽ വർധിപ്പിക്കേണ്ടിയിരുന്ന പുതിയ ഡി.എക്ക് അന്നുമുതൽ മുൻകാല പ്രാബല്യമുണ്ട്.
50 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്കും 65 ലക്ഷം പെൻഷൻകാർക്കും കേന്ദ്രമന്ത്രിസഭ തീരുമാനം പ്രയോജനപ്പെടുമെന്ന് മന്ത്രി പ്രകാശ് ജാവ്ദേക്കർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ക്ഷാമബത്ത ഒറ്റയടിക്ക് അഞ്ചു ശതമാനം വർധിപ്പിക്കുന്നത് ഇതാദ്യമാണ്. 16,000 കോടി രൂപയാണ് ഖജനാവിൽനിന്ന് ഇതിനായി നീക്കിവെക്കുന്നത്.
ഏഴാം ശമ്പള കമീഷൻ ശിപാർശകൾക്ക് അനുസൃതമായാണ് ഡി.എ വർധന. അതനുസരിച്ച് ജനുവരി ഒന്നിനും ജൂലൈ ഒന്നിനും ഡി.എ കൂട്ടണം. ദീപാവലി സമ്മാനമെന്ന നിലയിൽ പ്രഖ്യാപിച്ച ഡി.എ, മാന്ദ്യകാലത്ത് ഉപഭോഗം വർധിപ്പിക്കാൻ കൂടി സഹായിക്കുമെന്നാണ് സർക്കാർ കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.