കേന്ദ്ര ജീവനക്കാരുടെ സ്വത്ത് വിവരം: അവസാന തീയതി അനിശ്ചിതമായി നീട്ടി
text_fieldsന്യൂഡല്‍ഹി: ലോക്പാല്‍ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ ആസ്തി, ബാധ്യത വിവരങ്ങള്‍ വെളിപ്പെടുത്തേണ്ട അവസാന തീയതി കേന്ദ്ര സര്‍ക്കാര്‍ അനിശ്ചിതമായി നീട്ടി. ഡിസംബര്‍ 31 ആയിരുന്നു വിവരം നല്‍കേണ്ട അവസാന തീയതി. പുതിയ വ്യവസ്ഥകള്‍ തയാറാക്കി വരുകയാണെന്നും അതനുസരിച്ചായിരിക്കും കേന്ദ്ര ജീവനക്കാര്‍ ഇനി ആസ്തി, ബാധ്യത വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടതെന്നും പേഴ്സനല്‍ ആന്‍ഡ് ട്രെയ്നിങ് മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ലോക്പാല്‍ നിയമപ്രകാരം ഓരോ വര്‍ഷവും മാര്‍ച്ച് 31 അടിസ്ഥാനമാക്കി ആസ്തി ബാധ്യത വിവരങ്ങള്‍ ജൂലൈ 31നോ അതിനുമുമ്പോ സമര്‍പ്പിക്കേണ്ടതാണ്. 2014ല്‍ അവസാന തീയതി സെപ്റ്റംബര്‍ 15 ആയിരുന്നു. പിന്നീട് ഡിസംബര്‍ വരെയും അതിനുശേഷം 2015 ഏപ്രില്‍ 30 വരെയും നീട്ടി. മൂന്നാം തവണ ഒക്ടോബര്‍ 15 വരെയും പിന്നീട് 2016 ഏപ്രില്‍ 15, ജൂലൈ 31 തീയതികളിലേക്കും നീട്ടി. 2013ലെ ലോക്പാല്‍, ലോകായുക്ത നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ പാര്‍ലമെന്‍റ് പാസാക്കിയതിനത്തെുടര്‍ന്ന് അവസാന തീയതി 2016 ഡിസംബര്‍ 31ലേക്ക് നീട്ടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.