ആധാർ-പാൻ ബന്ധപ്പിക്കൽ: മൂന്ന് മാസം കൂടി സമയമനുവദിക്കുമെന്ന് സൂചന
text_fieldsന്യൂഡൽഹി: ആധാറും പാൻകാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ കൂടുതൽ സമയം അനുവദിക്കുമെന്ന് സൂചന. സുപ്രീംകോടതിയിൽ ഇതുസംബന്ധിച്ച് കേസിൽ വിധിയെ ആശ്രയിച്ചാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. മൂന്ന് മുതൽ ആറ് മാസം വരെ സമയം അധികമായി നൽകുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന് ശേഷം മാത്രമേ പാൻകാർഡ് റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുവെന്നാണ് വിവരം. കേന്ദ്രസർക്കാറിലെ ഉയർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂസ് 18നാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
നിലവിൽ ഡിസംബർ 31ന് മുമ്പ് ആധാർ കാർഡ് പാൻകാർഡുമായി ബന്ധിപ്പിക്കണമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്. ഇയൊരു സാഹചര്യത്തിൽ കാർഡുകൾ തമ്മിൽ ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാർ കൂടുതൽ സമയം അനുവദിക്കാനാണ് സാധ്യത.
ആദായ നികുതി നിയമത്തിലെ സെക്ഷൻ 139 AA പ്രകാരമാണ് ആധാർ കാർഡ് പാൻകാർഡുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയത്. കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ ആധാർ കാർഡും പാൻകാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി സർക്കാർ ദീർഘിപ്പിച്ചിരുന്നു. വ്യാജ പാൻകാർഡുകൾ കണ്ടെത്തുന്നതിനും ബിനാമി ഇടപാടുകൾ തടയുന്നതിനുമാണ് ആധാർ കാർഡും പാൻകാർഡും തമ്മിൽ ബന്ധിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.