ചന്ദ കൊച്ചാറിനെതിരായ കേസ്; സി.ബി.െഎക്കെതിരെ ജെയ്റ്റ്ലി
text_fieldsന്യൂഡൽഹി: െഎ.സി.െഎ.സി.െഎ ബാങ്ക് മുൻ മേധാവി ചന്ദ കൊച്ചാറിനെതിരെ കേസെടുത്ത സി.ബി.െഎയെ വിമർശിച്ച് ധനമന്ത് രി അരുൺ ജെയ്റ്റ്ലി. അന്വേഷണത്തിൽ ഏജൻസികൾ സാഹസം ഉപേക്ഷിക്കണമെന്ന് ജെയ്റ്റ്ലി വ്യക്തമാക്കി.
െഎ.സി. െഎ.സി.െഎ കേസിനെ നിരീക്ഷിക്കുേമ്പാൾ അന്വേഷണം പ്രാഥമിക ലക്ഷ്യത്തിൽ നിന്ന് വഴിമാറിയതായി തോന്നുന്നുവെന്ന് ജെയ്റ്റ്ലി ഫേസ്ബുക്കിൽ കുറിച്ചു. അന്വേഷണാത്മ സാഹസവും വിദഗ്ധ അന്വേഷണവും തമ്മിൽ അടിസ്ഥാനപരമായി വ്യത്യാസമുണ്ടെന്നും ജെയ്റ്റ്ലി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്ക് നൽകാനുള്ള തെൻറ ഉപദേശം ഇതാണ്-മഹാഭാരതത്തിലെ അർജുനെൻറ ഉപദേശം പിന്തുടരൂ-കാളയുടെ കണ്ണിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കൂവെന്നും ജെയ്റ്റ്ലി പറഞ്ഞു. െഎ.െഎ.സി.െഎ-വീഡിയോകോൺ വായ്പ തട്ടിപ്പ് കേസിൽ ചന്ദകൊച്ചാറിനെ പ്രതിയാക്കി സി.ബി.െഎ കുറ്റപത്രം സമർപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.