ചന്ദ കൊച്ചാർ െഎ.സി.െഎ.സി.െഎ വിട്ടു; സന്ദീപ് ബക്ഷി പുതിയ സി.ഇ.ഒ
text_fieldsന്യൂഡൽഹി: െഎ.സി.െഎ.സി.െഎ ബാങ്കിെൻറ വളർച്ചയിൽ നിർണായക പങ്കുവഹിച്ച എം.ഡിയും സി.ഇ.ഒയുമായിരുന്ന ചന്ദ കൊച്ചാർ രാജിവെച്ചു. നേരത്തേ വിരമിക്കാൻ അനുമതി ആവശ്യപ്പെട്ട് അവർ ബാങ്കിന് നൽകിയ അപേക്ഷ അംഗീകരിച്ചതിനെ തുടർന്നാണ് പെെട്ടന്നുള്ള സ്ഥാനമൊഴിയൽ.
ചെയർപേഴ്സനായി അവർ പുനർനിയമനം ആവശ്യപ്പെട്ട െഎ.സി.െഎ.സി.െഎ സെക്യൂരിറ്റീസിെൻറയും ബാങ്കിെൻറയും ഡയറക്ടർ ബോർഡിൽനിന്ന് ചന്ദ കൊച്ചാർ രാജിവെച്ചിട്ടുണ്ട്. 2019 മാർച്ചിലാണ് ഇവരുടെ നിലവിലെ അഞ്ചു വർഷ കാലാവധി അവസാനിക്കേണ്ടിയിരുന്നത്. കൊച്ചാർ രാജിവെച്ചതിനെ തുടർന്ന് സന്ദീപ് ബക്ഷി ബാങ്കിെൻറ പുതിയ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായി നിയമിതനായി. 2023 വരെയായിരിക്കും ബക്ഷിയുടെ കാലാവധി.
മെക്കാനിക്കൽ എൻജിനീയറായ ബക്ഷി 1986 മുതൽ െഎ.സി.െഎ.സി.െഎ ബാങ്കിലുണ്ട്. ചണ്ഡിഗഢ് സ്വദേശിയാണ്. കൊച്ചാർ നിർബന്ധിത അവധിയിൽ പോയതിനെ തുടർന്ന് കഴിഞ്ഞ ജൂൺ മുതൽ അവരുടെ ചുമതല വഹിച്ചുവരുകയായിരുന്നു. ബാങ്കിെൻറ ഇൻഷുറൻസ് വിഭാഗം മേധാവിയുമായിരുന്നു ബക്ഷി. കൊച്ചാറിനെതിരെ നടക്കുന്ന അന്വേഷണത്തിെൻറ റിപ്പോർട്ട് ലഭിച്ചശേഷമേ അവരുടെ വിരമിക്കൽ ആനുകൂല്യങ്ങളിൽ തീരുമാനമെടുക്കൂ എന്നും രാജി അന്വേഷണത്തെ ബാധിക്കില്ലെന്നും ബാങ്ക് വ്യക്തമാക്കി.
ഭർത്താവ് ദീപക് കൊച്ചാറിന് നേട്ടമുണ്ടാക്കാൻ അദ്ദേഹത്തിെൻറ സുഹൃത്തായ വേണുഗോപാൽ ധൂതിെൻറ ഉടമസ്ഥതയിലുള്ള വിഡിയോകോൺ കമ്പനിക്ക് വഴിവിട്ട രീതിയിൽ വായ്പ അനുവദിെച്ചന്ന ആരോപണമാണ് ചന്ദ കൊച്ചാർ നേരിടുന്നത്.
കഴിഞ്ഞ ജൂണിൽ അഴിമതി ആരോപണങ്ങളെ തുടർന്ന് ചന്ദ കോച്ചാർ അവധിയിൽ പ്രവേശിച്ചിരുന്നു. തുടർന്ന് സന്ദീപ് ബക്ഷിക്ക് െഎ.സി.െഎ.സി.െഎ താൽക്കാലിക ചുമതല നൽകിയിരുന്നു. 2009 മുതൽ െഎ.സി.െഎ.സി.െഎ ബാങ്കിെൻറ തലപ്പത്ത് ചന്ദകോച്ചാർ ഉണ്ട്. സ്വകാര്യ സ്ഥാപനമായ വീഡിയോകോണിന് വായ്പ അനുവദിച്ചതിൽ അഴിമതിയുണ്ടെന്നാണ് ചന്ദ കോച്ചാറിനെതിരെ ഉയർന്ന ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.