സ്വര്ണക്കുപ്പായവുമായി ചെമ്മണ്ണൂര്‍ ഇൻറര്‍നാഷനല്‍ ജ്വല്ലറി
text_fieldsകൊച്ചി: ലോകത്തിലെ ആദ്യത്തെ പറക്കുംജ്വല്ലറിയും ജിമിക്കിക്കമ്മലും അവതരിപ്പിച്ച ചെമ ്മണ്ണൂര് ഇൻറര്‍നാഷനല്‍ ജ്വല്ലറി മറ്റൊരു സ്വര്ണവിസമയംകൂടി പുറത്തിറക്കി. പത്ത് കി ലോഗ്രാമിലധികം സ്വര്‍ണം ഉപയോഗിച്ച് നിര്‍മിച്ച ഫ്രോക്കാണ് എറണാകുളം പ്രസ്ക്ലബില്‍ നടന്ന ചടങ്ങില്‍ ചെമ്മണ്ണൂര്‍ ഇൻറര്‍നാഷനല്‍ ഗ്രൂപ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ അവതരിപ്പിച്ചത്.
സ്വര്ണത്തിനുപുറമെ നാച്വറല്‍ സ്റ്റോണുകളും എമറാള്‍ഡും ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ഫ്രോക്കിെൻറ വില മൂന്നരക്കോടി രൂപയാണ്. അഞ്ചുപേര്‍ ചേര്‍ന്ന് അഞ്ച് മാസമെടുത്താണ് സ്വര്ണഫ്രോക്ക് നിര്‍മിച്ചത്. ഇതോടൊപ്പം ആകര്‍ഷകമായ ഒരു ക്രൗണും നിര്‍മിച്ചിട്ടുണ്ട്.
പ്രകൃതിദത്ത നിറങ്ങള്‍ ഉപയോഗിച്ചുള്ള മിനാ വര്‍ക്കുകളാണ് ഫ്രോക്കിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ എല്ലാ ജ്വല്ലറികളിലും ഫ്രോക്ക് പ്രദര്‍ശിപ്പിക്കും. ഇൗ മാസം 21ന് വൈകീട്ട് നാലിന് തൃശൂര്‍ ഷോറൂമില്‍ ഫ്രോക്കിെൻറ പ്രദര്‍ശനത്തിന് തുടക്കംകുറിക്കും. വാര്‍ത്തസമ്മേളനത്തില്‍ ജനറല്‍ മാനേജര്‍ മാര്‍ക്കറ്റിങ്ങ് സി.പി. അനിലും പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.