Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right1992ന്​ ശേഷം ആദ്യമായി...

1992ന്​ ശേഷം ആദ്യമായി ജി.ഡി.പി കുറയുമെന്ന്​ ചൈന

text_fields
bookmark_border
china
cancel

ബെയ്​ജിങ്​: 1992ന്​ ശേഷം ആദ്യമായി ചൈനയുടെ ജി.ഡി.പി വളർച്ചാ നിരക്ക് കുറയുമെന്ന്​​ പ്രവചനം. സാമ്പത്തിക വർഷത്തിൻെറ ആദ്യപാദത്തിൽ ചൈനയുടെ ജി.ഡി.പി വളർച്ചാ നിരക്ക്​ 6.8 ശതമാനമായി കുറയുമെന്നാണ്​ ചൈനീസ്​ അധികൃതർ വ്യക്​തമാക്കുന്നത് ​. എന്നാൽ, ഇതിന്​ ശേഷം ചൈനീസ്​ സമ്പദ്​വ്യവസ്ഥയിൽ പുരോഗതിയുണ്ടാവുമെന്നും റിപ്പോർട്ടുകളുണ്ട്​.

ദീർഘകാലാട ിസ്ഥാനത്തിൽ ചൈനീസ്​ സമ്പദ്​വ്യവസ്ഥയിൽ പുരോഗതിയുണ്ടാവുമെന്ന നേരത്തെയുള്ള വിലയിരുത്തലുകളിൽ നിന്ന്​ ചൈനീസ്​ സാമ്പത്തികശാസ്​ത്രജ്ഞർ പിന്നാക്കം പോയില്ലെന്നതും ശ്രദ്ധേയമാണ്​. കോവിഡ്​ 19 വൈറസ്​ വലിയൊരു ആഘാതമുണ്ടാക്കില്ലെന്നാണ്​ ചൈനയുടെ ആദ്യഘട്ട വിലയിരുത്തലകൾ.

ഏകദേശം 203.4 ബില്യൺ ഡോളറിൻെറ നഷ്​ടമാണ്​ ചൈനീസ്​ സമ്പദ്​വ്യവസ്ഥയിലുണ്ടാവുക. ന്യൂസിലാൻഡ്​ ജി.ഡി.പിയുടെ അത്രയും വരും ചൈനയുടെ ആകെ നഷ്​ടമെന്നും സാമ്പത്തിക വിദഗ്​ധർ വിലയിരുത്തുന്നു. ഇന്ത്യയടക്കമുള്ള സമ്പദ്​വ്യവസ്ഥകൾ വൻ തകർച്ചയെ അഭിമുഖീകരിക്കുമെന്ന പ്രവചനങ്ങൾക്കിടെയാണ്​ ചൈന പിടിച്ചു നിൽക്കുമെന്ന വിലയിരുത്തലുകൾ പുറത്ത്​ വരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newschinagdpmalayalam newscovid 19lock down
News Summary - China GDP Growth-Business news
Next Story