Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസാമ്പത്തിക പ്രതിസന്ധി...

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജനങ്ങൾക്ക്​ 1.72 ബില്യൺ ഡോളറി​െൻറ ഷോപ്പിങ്​ വൗച്ചറുകളുമായി ചൈന

text_fields
bookmark_border
china-shopping
cancel

ബെയ്​ജിങ്​: കോവിഡ്​ 19 വൈറസ്​ ബാധയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജനങ്ങൾക്ക്​ ഷോപ്പിങ്​ വൗച്ചറുകൾ നൽകി ചൈനീസ്​ സർക്കാർ. 1.72 ബില്യൺ ഡോളർ മൂല്യമുള്ള ഷോപ്പിങ്​ വൗച്ചറുകളാണ്​ ചൈനീസ്​ സർക്കാർ നൽകുന്നത്​. ആഭ്യന്തര ഉപഭോഗം വർധിപ്പിക്കുകയാണ്​ പദ്ധതിയുടെ പ്രധാനലക്ഷ്യം. ഇതുവഴി തൊഴിൽ സംരക്ഷിക്കാൻ കഴിയുമെന്നും ചൈനീസ്​ സർക്കാർ കണക്കുകൂട്ടുന്നു​.

ഇതി​​​െൻറ ആദ്യഘട്ടമായി 3 മില്യൺ ഷോപ്പിങ്​ വൗച്ചറുകൾ ഓൺലൈൻ പ്ലാറ്റ്​ഫോമായ ജെ.ഡി.കോം വഴി വിതരണം ചെയ്​തു. 14 ദിവസത്തെ കാലാവധിയാണ്​ ഷോപ്പിങ്​ വൗച്ചറുകൾക്ക്​ ഉണ്ടാവുക. ​ഷോപ്പിങ്​, കാറ്ററിങ്​, ടൂറിസം, വിനോദം, വിദ്യാഭ്യാസം, കായികം തുടങ്ങിയ മേഖലകളിൽ വൗച്ചറുകൾ ഉപയോഗിക്കാം.

12.2 ബില്യൺ യുവാ​​​െൻറ കൂപ്പണുകളാണ്​ വിതരണം ചെയ്യുക. ഇതുവഴി ഉപഭോഗം വർധിപ്പിക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷയെന്ന്​ പീക്കിങ്​ യൂനിവേഴ്​സിറ്റിയിലെ നാഷണൽ സ്​കൂൾ ഓഫ്​ ഡെവലംപ്​മ​​െൻറ്​ പ്രൊഫസർ യു മിയോജി പറഞ്ഞു. 400 യുവാൻ വരെയുള്ള വൗച്ചറുകൾ​ ചൈനീസ്​ സർക്കാർ ആളുകൾക്ക്​ നൽകിയിട്ടുണ്ട്​​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newschinamalayalam newscovid 19lockdown
News Summary - China issues $4.4b worth of shopping vouchers to spur consumption-Business news
Next Story